പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി പാ​റ​ക്കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു
Sunday, June 26, 2022 11:13 PM IST
ആ​റ​ന്മു​ള: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി പാ​റ​ക്കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു. വ​ല്ല​ന കു​റി​ച്ചി​മു​ട്ടം തെ​ക്കേ​ച​രു​വി​ല്‍ പു​ന്ന​ക്കു​ഴി ക​ണ്ട​മോ​ടി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​ര്‍​ഗീ​സ് ചാ​ക്കോ​യാ​ണ് (60) മ​രി​ച്ച​ത്.
ജോ​ലി ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ കു​ള​ത്തി​ന​രി​കി​ലൂ​ടെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ കാ​ല്‍​തെ​റ്റി കു​ള​ത്തി​ല്‍ വീ​ണ​താ​കാ​മെ​ന്ന് ആ​റ​ന്മു​ള പോ​ലീ​സ് പ​റ​ഞ്ഞു. വ​ര്‍​ഗീ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​കൂ​ടി​യ ആ​ളു​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കോ​ട്ട​യി​ലെ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. ഭാ​ര്യ: വി​ജ​യ​മ്മ.