വ​ള്ളി​ക്കോ​ട് മൂ​ര്‍​ത്തി​മു​രു​പ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 1.69 കോ​ടി​യു​ടെ അ​നു​മ​തി
Sunday, June 26, 2022 11:10 PM IST
കോ​ന്നി: വ​ള്ളി​ക്കോ​ട് മൂ​ര്‍​ത്തി​മു​രു​പ്പ് കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 1.69 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. 1,69,20,000 രൂ​പ പ​ദ്ധ​തി​യ്ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നു കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം വ​ള​രെ രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് മൂ​ര്‍​ത്തി മു​രു​പ്പ് പ​ട്ടി​ക​ജാ​തി കോ​ള​നി. പ​ട്ടി​ക​ജാ​തി കോ​ര്‍​പ്പ​സ് ഫ​ണ്ടി​ല്‍​നി​ന്നു​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ നി​ല​വി​ലു​ള്ള പ​ദ്ധ​തി​യി​ല്‍​നി​ന്നു വ​ള​രെ ഉ​യ​ര​ത്തി​ലു​ള്ള മൂ​ര്‍​ത്തി മു​രു​പ്പി​ലേ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് കോ​ള​നി​ക്കാ​യി പ്ര​ത്യേ​ക കു​ടി​വെ​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
വ​ള്ളി​ക്കോ​ട് ഇ​ന്‍​ടേ​ക്ക് കി​ണ​റി​ല്‍​നി​ന്ന് 3,700 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പ​മ്പിം​ഗ് മെ​യി​ന്‍ സ്ഥാ​പി​ച്ചു മൂ​ര്‍​ത്തി മു​രു​പ്പി​ല്‍ നി​ര്‍​മി​ക്കു​ന്ന 30,000 ലി​റ്റ​ര്‍ ഉ​ന്ന​ത​ത​ല സം​ഭ​ര​ണി​യി​ല്‍ എ​ത്തി​ക്കും. ഇ​വി​ടെ​നി​ന്നു പ്ര​ഷ​ര്‍ ഫി​ല്‍​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചു ശു​ദ്ധീ​ക​രി​ച്ച ജ​ലം കോ​ള​നി​യി​ലെ 68 വീ​ടു​ക​ളി​ലേ​ക്കും ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​ന്‍ ന​ല്‍​കും. ഇ​തോ​ടെ മൂ​ര്‍​ത്തി​മു​രു​പ്പ് കോ​ള​നി​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പൂ​ര്‍​ണ പ​രി​ഹാ​ര​മാ​കും ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റും ജ​ല അ​ഥോ​റി​റ്റി പ​ത്ത​നം​തി​ട്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​ക്കു​മാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ​ച്ചു​മ​ത​ല. നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.