ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​റാ​ലി
Saturday, June 25, 2022 10:29 PM IST
തി​രു​വ​ല്ല: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി തി​രു​വ​ല്ല ഘ​ട​കം പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ താ​ലൂ​ക്കി​ലെ മൂ​ന്ന് സ്കൂ​ളു​ക​ളി​ലും മാ​ർ​ത്തോ​മ കോ​ള​ജി​ലും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ റാ​ലി ന​ട​ത്തി.

മാ​ർ​ത്തോ​മ കോ​ള​ജി​ൽ ആ​ർ​ഡി​ഒ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി വി​നോ​ദ് കു​മാ​ർ, ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​മു​വേ​ൽ ചെ​റി​യാ​ൻ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, കെ.​പി. ര​മേ​ശ്, ബാ​ബു ക​ല്ലു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ ഡി​വൈ​എ​സ്പി രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം ആ​ർ. സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.