ഇ​ട​യാ​റ​ന്മു​ള എം​എം​എം​ എ​ച്ച്എ​സ്എ​സ് ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​ത്
Friday, June 24, 2022 10:46 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ സ്‌​കൂ​ളു​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലാ​യ സ്‌​കൂ​ള്‍ വി​ക്കി​യി​ല്‍ മി​ക​ച്ച താ​ളു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ ജി​ല്ലാ ത​ല​ത്തി​ല്‍ ഇ​ട​യാ​റ​ന്‍​മു​ള എ​എം​എം ഹ​യ​ര്‍ സെ​ക്ക​ൻ‌​ഡ​റി സ്‌​കൂ​ളി​ന് ഒ​ന്നാം സ​മ്മാ​നം. പ്ര​മാ​ടം, നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ചു​മ​ത്ര, ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍.
15,000 സ്‌​കൂ​ളു​ക​ളെ കോ​ര്‍​ത്തി​ണ​ക്കി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ല്‍ വി​വ​ര​ശേ​ഖ​ര​മാ​യ "സ്‌​കൂ​ള്‍ വി​ക്കി' സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) ആ​ണ് അ​വാ​ര്‍​ഡു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം 25,000, 15,000, 10,000 രൂ​പ വീ​തം കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കും.
ഇ​ന്‍​ഫോ ബോ​ക്സി​ന്‍റെ കൃ​ത്യ​ത, ചി​ത്ര​ങ്ങ​ള്‍, ത​ന​തു പ്ര​വ​ര്‍​ത്ത​നം, ക്ല​ബ്ബു​ക​ള്‍, വ​ഴി​കാ​ട്ടി, സ്‌​കൂ​ള്‍ മാ​പ്പ് തു​ട​ങ്ങി​യ ഇ​രു​പ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് ചെ​യ​ര്‍​മാ​നാ​യ സ​മി​തി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ നി​ശ്ച​യി​ച്ച​ത്. ജി​ല്ലാ​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ താ​ളു​ക​ള്‍ ഒ​രു​ക്കി​യ 22 വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും കൈ​റ്റ് പ്ര​ശം​സാ​പ​ത്രം ന​ല്‍​കും.
ജൂ​ലൈ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും. സ്‌​കൂ​ളു​ക​ളു​ടെ പ​ട്ടി​ക www.schoolwiki.in പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍: 9447907657.
ജി​ല്ലാ ത​ല​ത്തി​ല്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച സ്‌​കൂ​ളു​ക​ളു​ടെ ലി​ങ്കു​ക​ള്‍. ഒ​ന്നാം സ​മ്മാ​നം www. schoolwiki.in/37001, ര​ണ്ടാം സ​മ്മാ​നം- www.schoolwiki.in/38062, മൂ​ന്നാം സ​മ്മാ​നം www.schoolwiki.in/37259.