മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇന്നുമുതൽ
Friday, June 24, 2022 10:46 PM IST
തി​രു​വ​ല്ല: അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 66-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നു മു​ത​ൽ 27 വ​രെ ആ​ച​രി​ക്കും.
ഇ​ന്ന് 3.30ന് ​പി​താ​വി​ന്‍റെ ജ​ന്മ​ഗൃ​ഹ​മാ​യ ഒ​ള​ശ​യി​ൽ​നി​ന്നു ഛായാ​ചി​ത്ര പ്ര​യാ​ണം ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് വാ​ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.
26ന് ​ഉ​ച്ച​യ്ക്ക് 12.30ന് ​വാ​ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര വൈ​കു​ന്നേ​രം നാ​ലി​ന് പെ​രു​ന്തു​രു​ത്തി​യി​ൽ എ​ത്തി​ച്ചേ​രും.​അ​തി​രൂ​പ​ത​യി​ലെ മ​റ്റ് മേ​ഖ​ല​ക​ളി​ലു​ള്ള പ​ദ​യാ​ത്രി​ക​ർ പെ​രു​ന്തു​രു​ത്തി​യി​ൽ​നി​ന്നു പ​ങ്കാ​ളി​ക​ളാ​കും. വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്ക് ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ പ്രാ​ർ​ഥ​ന.
27നു ​രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യി​ൽ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് ക​ബ​റി​ൽ ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​മ്പ്.