3787 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും 71 പ​മ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി
Friday, June 24, 2022 10:46 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള "ജാ​ഗ്ര​ത', "ക്ഷ​മ​ത' ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ ഊ​ര്‍​ജിത​മാ​യി ന​ട​ത്തി. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പും പൊ​തു​വി​ത​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ജാ​ഗ്ര​ത പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ 3787 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക്ഷ​മ​ത പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് 71 ഇ​ന്ധ​ന പ​മ്പു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ന്യൂ​ന​ത ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കിയതാ​യി ലീഗ​ല്‍ മെ​ട്രോ​ള​ജി ഡെ​പ്യൂട്ടി ക​ണ്‍​ട്രോ​ള​ര്‍ കെ.​ആ​ര്‍. വി​പി​ന്‍ അ​റി​യി​ച്ചു.
നി​ര്‍​ദേ​ശം പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 17,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന ജാ​ഗ്ര​ത പ​ദ്ധ​തി​യും ഇ​ന്ധ​ന വി​ത​ര​ണ പ​മ്പു​ക​ളി​ലെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന ക്ഷ​മ​ത പ​ദ്ധ​തി​യും ലോ​ക ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ദി​ന​മാ​യ മാ​ര്‍​ച്ച് 15 മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്.
ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യാ​യ അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മു​ദ്ര​വ​യ്പ് - ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ അ​ദാ​ല​ത്ത് ജി​ല്ല​യി​ല്‍ ന​ട​ത്തി. കോ​വി​ഡ് മൂ​ല​മോ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലോ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ കു​ടി​ശി​ക​യാ​യ ഓ​ട്ടോ​റി​ക്ഷ മീ​റ്റ​ര്‍ അ​ട​ക്ക​മു​ള്ള അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ഴ​ത്തു​ക​യി​ല്‍ ഇ​ള​വ് ന​ല്‍​കി അ​ദാ​ല​ത്തി​ല്‍ മു​ദ്ര ചെ​യ്തു ന​ല്‍​കി. ജി​ല്ല​യി​ല്‍ 498 വ്യാ​പാ​രി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ മുദ്ര പ​തി​ച്ചു.