വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ല്‍ 52.28 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി
Friday, June 24, 2022 10:43 PM IST
വെ​ച്ചൂ​ച്ചി​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ല്‍​ജീ​വ​ന്‍ മീ​ഷ​നി​ലൂ​ടെ 52.28 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കും. 4916 പു​തി​യ ക​ണ​ക്‌ഷനു​ക​ള്‍ ഇ​തു​വ​ഴി ന​ല്‍​കും. പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ജ​ല​വി​ഭ​വ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും യോ​ഗം ചേ​ർന്നു.
പെ​രു​ന്തേ​ന​രു​വി, കൊ​ല്ല​മു​ള കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളി​ൽ നി​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി അ​ടൂ​ര്‍ പ്രൊ​ജ​ക്ട് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള​താ​ണ് കൊ​ല്ല​മു​ള പ​ദ്ധ​തി. വെ​ണ്‍​കു​റി​ഞ്ഞി​യി​ല്‍ ടാ​ങ്ക് സ്ഥാ​പി​ച്ച് ഇ​വി​ടെ​നി​ന്നും ത​ല​മു​ട്ടി​യാ​നി, പാ​മ്പി​രി​ക്കും​പാ​റ, പൊ​ന​ച്ചി, ഓ​ലി​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടാ​ങ്കു​ക​ളി​ല്‍ വെ​ള്ളം എ​ത്തി​ച്ച് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. ത​ല​മു​ട്ടി​യാ​നി ടാ​ങ്ക് നി​ര്‍​മാ​ണം ടെ​ന്‍​ഡ​ര്‍ ചെ​യ്തെ​ങ്കി​ലും ആ​രും ക​രാ​ര്‍ ഏ​റ്റെ​ടു​ക്കാ​ത്ത​ത് നി​ര്‍​മാ​ണ​ത്തി​ന് ത​ട​സ​മാ​യി​ട്ടു​ണ്ട്. മ​ന്ദ​മ​രു​തി-വെ​ച്ചൂ​ച്ചി​റ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നി​ടെ ത​ക​ര്‍​ന്ന പൈ​പ്പു​ക​ള്‍ മാ​റ്റാ​ന്‍ കി​ഫ്ബി തു​ക അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നാ​ല്‍ അ​ച്ച​ടി​പ്പാ​റ, കു​ന്നം മേ​ഖ​ല​ക​ളി​ല്‍ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ഇ​തും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പി.​ആ​ര്‍. സു​നി​ല്‍, ജ​ല​വി​ഭ​വ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ടി. ​തു​ള​സീ​ധ​ര​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ ബാ​ബു​രാ​ജ്, ബി​ന്ദു, അ​ഞ്ജു, അ​സി. എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ ആ​ര്‍.​ഡി. അ​നി​ല്‍​കു​മാ​ര്‍, മി​നി, അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

ചെ​റു​കോ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 89.61 കോ​ടി

റാ​ന്നി: ചെ​റു​കോ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 89.61 കോ​ടി രൂ​പ​യു​ടെ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ചെ​റു​കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു. 3456 ക​ണ​ക്‌ഷനു​ക​ളാ​ണ് ജ​ല്‍ ജീ​വ​ന്‍ മി​ഷ​നി​ലൂ​ടെ ചെ​റു​കോ​ല്‍ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ന​ല്‍​കു​ക.
ചെ​റു​കോ​ല്‍ - നാ​ര​ങ്ങാ​നം - റാ​ന്നി കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി ചെ​റു​കോ​ല്‍, നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ 11, 12, 13 വാ​ര്‍​ഡു​ക​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നാ​കും. പ​മ്പാ ന​ദി​യി​ലെ പു​ത​മ​ണ്‍ ക​ട​വി​ല്‍ നി​ന്നും സം​ഭ​രി​ക്കു​ന്ന വെ​ള്ളം 10 ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള പു​ത​മ​ണ്ണി​ലെ പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച് മ​ഞ്ഞ​പ്ര​മ​ല, അ​ന്ത്യാ​ള​ന്‍ കാ​വ്, തോ​ന്ന്യാ​മ​ല, ക​ണ​മു​ക്ക് ടാ​ങ്കു​ക​ളി​ല്‍ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 190 കിലോമീറ്റർ വി​ത​ര​ണ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കും. ര​ണ്ടാം വാ​ര്‍​ഡി​ലെ കൊ​ന്ന​യ്ക്ക​ല്‍ കോ​ള​നി​യി​ലെ വ്യാ​സം കു​റ​ഞ്ഞ പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കും. ഇ​നി​യും ക​ണ​ക്‌ഷ​ന്‍ വേ​ണ്ട ഗു​ണ​ഭോ​ക്താ​ക്ക​ളെ വാ​ര്‍​ഡ് മെംബര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ടെ​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സ​ന്തോ​ഷ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​വി​ഭ​വ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ബാ​ബു​രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ മി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.