രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​നു​നേ​രേ ആ​ക്ര​മ​ണം; കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, June 24, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സും പാ​ർ​ട്ടി​യു​ടെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും കൊ​ടി​മ​ര​ങ്ങ​ളും ത​ക​ർ​ക്കു​ന്ന​തി​ലൂ​ടെ കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന​ത് സി​പി​എം അ​നു​യാ​യി​ക​ളു​ടെ വ്യാ​മോ​ഹം മാ​ത്ര​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന പ്ര​ക​ട​ന​വും യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ​രാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കെ. ​ജാ​സിം​കു​ട്ടി, സു​നി​ൽ എ​സ്. ലാ​ൽ, റോ​ഷ​ൻ നാ​യ​ർ, എം.​എ​സ്. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​ഫീ​സ് സ്റ്റാ​ഫി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത എ​സ്എ​ഫ്ഐ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ‌ ടി. ​തോ​മ​സ്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.