തി​ന്നാ​തെ, തീ​റ്റി​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി
Thursday, June 23, 2022 10:38 PM IST
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളി​ൽ 15 എ​ണ്ണ​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, കോ​വി​ഡ് ക​ഴി​ഞ്ഞ​തോ​ടെ ഇ​വ​യെ​ല്ലാം കോ​ർ​പ​റേ​ഷ​ൻ നി​ർ​ത്തി. ന​ല്ല വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളാ​യി​രു​ന്നു ഇ​വ. പ​ത്ത​നം​തി​ട്ട, റാ​ന്നി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി സ​ർ​വീ​സു​ക​ളാ​ണ് ഇ​തു​മൂ​ലം നി​ല​ച്ച​ത്.

ലാ​ഭ​ക​ര​മാ​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്കും താ​ത്പ​ര്യ​മി​ല്ല. നി​ല​ച്ചു​പോ​യ ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ള​ട​ക്കം പു​ന​രാ​രം​ഭി​ക്കാ​ൻ ജി​ല്ലാ, താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ക​ൾ കെ​എ​സ്ആ​ർ​ടി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, അ​വ​ർ അ​തി​നു ത​യാ​റാ​യി​ട്ടി​ല്ല. പു​ല​ർ​ച്ചെ​യും രാ​ത്രി​യി​ലു​മൊ​ക്കെ​യു​ള്ള പ​ല സ​ർ​വീസുക​ളും നി​ല​ച്ച​തോ​ടെ യാ​ത്രാ​ദു​രി​തം ക​ടു​ത്തു. മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ബ​സി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.