പി​എ​സ്‌​സി ചോ​ദ്യ​പേ​പ്പ​റി​ൽ സി​ൽ​വ​ർ ലൈ​ൻ ക​ട​ന്നു​പോ​കാ​ത്ത ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട
Sunday, May 29, 2022 12:51 AM IST
പ​ത്ത​നം​തി​ട്ട: പി​എ​സ്‌​സി ഇ​ന്ന​ലെ ന​ട​ത്തി​യ പ​ത്താം​ക്ലാ​സ് ലെ​വ​ൽ പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ സി​ൽ​വ​ർ ലൈ​ൻ സം​ബ​ന്ധി​ച്ച ചോ​ദ്യം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു.

അ​ഞ്ചാം ന​ന്പ​രാ​യി വ​ന്ന ചോ​ദ്യ​മാ​ണ് വ​ല​ച്ച​ത്. നി​ർ​ദി​ഷ്ട സി​ൽ​വ​ർ​ലൈ​ൻ ക​ട​ന്നു​പോ​കാ​ത്ത ജി​ല്ല ഏ​തെ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഉ​ത്ത​ര​മാ​യി ന​ൽ​കി​യി​രു​ന്ന നാ​ല് ഓ​പ്ഷ​നു​ക​ൾ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​ന്നി​വ​യാ​യി​രു​ന്നു. ഈ ​നാ​ല് ജി​ല്ല​ക​ളും പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ വ​രു​ന്ന​വ​യു​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല ആ​സ്ഥാ​ന​ത്തു​കൂ​ടി ലൈ​ൻ ക​ട​ന്നു​വ​രു​ന്നി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ലെ അ​ടൂ​ർ, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലൂ​ടെ ഇ​തു ക​ട​ന്നു​പോ​കു​ന്നു​ണ്ട്. സി​ൽ​വ​ർ​ലൈ​ൻ മാ​പ്പ് നോ​ക്കി​യാ​കും ചോ​ദ്യ​ക​ർ​ത്താ​വ് ചോ​ദ്യം ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. ഇ​തി​ൽ ജി​ല്ല ആ​സ്ഥ​ന​മാ​യ പ​ത്ത​നം​തി​ട്ട എ​ന്ന ഭാ​ഗ​ത്തു ചു​വ​ന്ന വ​ര കാ​ണി​ല്ല. പ​ക്ഷേ പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഉ​ണ്ടെ​ന്നു​ള്ള​ത് ശ്ര​ദ്ധി​ക്കാ​തെ​യും പോ​യി​ട്ടു​ണ്ടാ​കും.