കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്
Thursday, May 26, 2022 11:14 PM IST
കോ​ഴ​ഞ്ചേ​രി: സ്‌​കൂ​ട്ട​റി​ല്‍ പ​ന്നി​യി​ടി​ച്ച് യാ​ത്രി​ക​ന് പ​രി​ക്ക്. നാ​ര​ങ്ങാ​നം മ​ഠ​ത്തും​പ​ടി കീ​ഴേ​ത്ത് കെ.​കെ. രാ​ജീ​വ്കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ലോ​ട്ട​റി വ്യാ​പാ​രി​യാ​യ രാ​ജീ​വ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് പ​ന്നി വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ വീ​ണു പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ര​ങ്ങാ​ന​ത്തും പ​രി​സ​ര​ത്തും പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ക​യാ​ണ്. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​ക​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.