മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌ഷന്‍ ഫെ​സി​ലി​റ്റി ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ജി​ല്ല​യി​ലെ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​വ​ഹി​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍​ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​മാ​ണ് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ങ്ങു​കൃ​ഷി പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശാ​സ്ത്രീ​യ തെ​ങ്ങു​കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​നം നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ന​ട​ക്കും. തെ​ള്ളി​യൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു​മു​മ്പാ​യി 8078572094 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.