പോ​പ്പു​ല​ർ ഫി​നാ​ൻ​സ് നി​ക്ഷേ​പ​ക​രു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 30ന്
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് നി​ക്ഷേ​പ​ക​ര്‍ 30ന് ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. നി​ക്ഷേ​പ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ല്‍ നി​ന്നും നീ​തി​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​ത്. നി​ക്ഷേ​പ​ക​രു​ടെ നി​വേ​ദ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ ത​യാ​റാ​കു​മ്പോ​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​തി​ര്‍ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഡെ​പ്പോ​സി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. 30ന് ​രാ​വി​ലെ 9.30ന് ​പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ നി​ന്നും മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും ന​ട​ക്കും.