തീ​വ്ര​വാ​ദ സ​മീ​പ​ന​ങ്ങ​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം: കെ​സി​സി
Wednesday, May 25, 2022 10:33 PM IST
തി​രു​വ​ല്ല: കേ​ര​ള സ​മൂ​ഹ​ത്തി​ല്‍ വ​ള​ര്‍​ന്നു വ​രു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന രീ​തി​യി​ലും യേ​ശു​വി​നെ​യും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും പു​ച്ഛി​ക്കു​ന്ന രീ​തി​യി​ലും പ​ര​സ്യ പ്ര​സം​ഗം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല.
ഒ​രു കു​ട്ടി​യെ കൊ​ണ്ട് കൊ​ല​വി​ളി ന​ട​ത്തു​ക​യും ത​ങ്ങ​ളെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ മ​ര​ണ​ത്തി​നു ത​യാ​റാ​കാ​ന്‍ പ​ര​സ്യ​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ആ​യി​ര​ങ്ങ​ള്‍ അ​തു ഏ​റ്റു പ​റ​യു​ക​യും ചെ​യ്തി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ നി​സം​ഗ​ത​യും ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സ​വും ദു:​ഖ​ക​ര​മാ​ണ്.
പ​ള്ളി​യ്ക്കു​ള്ളി​ല്‍ ന​ട​ത്തു​ന്ന പ്ര​സം​ഗ​ത്തി​നെ​തി​രേ ബി​ഷ​പ്പി​നും പു​രോ​ഹി​ത​ര്‍​ക്കും എ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന പോ​ലീ​സ് തെ​രു​വി​ല്‍ പ​ര​സ്യ​മാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം കൊ​ല​വി​ളി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വൈ​മ​ന​സ്യം കാ​ട്ടു​ന്ന​തും കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തും ചി​ല​രെ ഭ​യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണെ​ന്ന് കെ​സി​സി ചൂ​ണ്ടി​ക്കാ​ട്ടി.
നി​യ​മ​ത്തി​നു മു​മ്പി​ല്‍ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന സ​ത്യം മ​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് രാ​ജ്യ​സു​ര​ക്ഷ​യ്ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി​ക്കും അ​ത്യ​ന്തം ദോ​ഷ​ക​ര​മാ​ണ്.
കു​ട്ടി​ക​ള്‍ പോ​ലും ഇ​പ്ര​കാ​രം കൊ​ല​വി​ളി ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ​ഠ​ന​പ​ദ്ധ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്കി​യ​താ​യും കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി.​തോ​മ​സ് അ​റി​യി​ച്ചു.