ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം
Wednesday, May 25, 2022 10:30 PM IST
റാ​ന്നി: ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം. ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ റാ​ന്നി പോ​ലീ​സി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്‌​കൂ​ളി​ലെ​ത്തി​യ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി അ​ധി​കൃ​ത​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.
സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന പ്രീ​പ്രൈ​മ​റി കു​ട്ടി​ക​ളു​ടെ ക​ളി സ്ഥ​ല​ങ്ങ​ളി​ലെ നി​ര്‍​മാ​ണ​മാ​ണ് ഇ​വ​ര്‍ ന​ശി​പ്പി​ച്ച​ത്. വ​ര​ച്ച ചി​ത്ര​ങ്ങ​ളും പെ​യി​ന്‍റിം​ഗു​ക​ളും ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. പ​ത്തു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഓ​ഫീ​സ് മു​റി​യു​ടെ ക​ത​കി​ല്‍ അ​ശ്‌​ളീ​ല ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു വ​ച്ചി​രി​ക്ക​യാ​ണ്. പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മു​റി​യു​ടെ ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ദ്യ​ക്കു​പ്പി​യും ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളും വ​രാ​ന്ത​യി​ല്‍ വി​ത​റി​യ ഇ​വ​ര്‍ നി​രോ​ധി​ത പാ​ന്‍​മ​സാ​ല പാ​യ്ക്ക​റ്റു​ക​ളും ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ്രീ​പ്രൈ​മ​റി നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ സം​ഘം ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​മ​യ​മ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സി​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.