വ​ട​ക്കേ​മ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി നാ​ലു ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം
Wednesday, May 25, 2022 10:30 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ പ്ര​ള​യം നാ​ശം​വി​ത​ച്ച വ​ട​ക്കേ​മ​ല​യി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്കു​ള്ള നാ​ലു ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, വി​ൻ​സെ​ൻ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ. മാ​ത്യു ക​ക്കാ​ട്ടു​പ​ള്ളി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി നെ​ടു​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് ന​ട​ത്ത​പ്പെ​ട്ടു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത റെ​യി​ൻ​ബോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം വി​ൻ​സെ​ൻ​ഷ്യ​ൻ സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സാ​ണ് ജോ​സ് വെ​ട്ടം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് നാ​ലു ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വി​ൻ​സെ​ൻ​ഷ്യ​ൻ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി സി​എം​സി, അ​മ​ല പ്രൊ​വി​ൻ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ൽ വ​ട​ക്കേ​മ​ല​യി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ ആ​റു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് റെ​യി​ൻ​ബോ പ​ദ്ധ​തി​യി​ൽ ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്.

ശി​ലാ​സ്ഥാ​പ​ന ക​ർ​മ​ങ്ങ​ളി​ൽ ഫാ. ​ഇ​ന്ന​സെ​ന്‍റ് പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​ചെ​റി​യാ​ൻ പു​ലി​ക്കു​ന്നേ​ൽ, ഫാ. ​മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റി​ജോ വാ​ളാ​ന്ത​റ, ഫാ. ​ജോ​ർ​ജ് കാ​ളാ​ശേ​രി, ഫാ. ​ടോ​ണി പ്ലാ​വു​നി​ൽ​ക്കു​ന്ന​തി​ൽ, സി​സ്റ്റ​ർ ലൂ​സീ​ന, സി​സ്റ്റ​ർ അ​ഗാ​സ, ജോ​സ് വെ​ട്ടം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.