സി​പി​എ​മ്മി​നു പി​ന്നാ​ലെ സി​പി​ഐ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ നി​ന്നു പി​ന്‍​വ​ലി​യു​ന്നു
Tuesday, May 24, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന മൈ​ല​പ്ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ബ​ന്ധി​ച്ച് പ​ര​സ്യ പ്ര​തി​ഷേ​ധം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് സി​പി​എ​മ്മും സി​പി​ഐ​യും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ‌​മ്മ​ന്‍റെ അ​ഭ്യ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.
ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ സ​ഹ​കാ​രി​ക​ളും വി​വി​ധ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും പ്ര​ക്ഷോ​ഭ രം​ഗ​ത്താ​യി​രു​ന്നു. ക്ര​മ​ക്കേ​ടു​ക​ള്‍ സ​ഹ​ക​ര​ണ വ​കു​പ്പി​നും ബോ​ധ്യ​പ്പെ​ട്ട​തി​നേ തു​ട​ര്‍​ന്നു നി​യ​മ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ മു​ഴു​വ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​വും ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നാ​ണ് പ്ര​സി​ഡ​ന്‍റും സി​പി​എ​മ്മും ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഒ​രു​വി​ഭാ​ഗം സ​ഹ​കാ​രി​ക​ൾ ആ​രോ​പി​ച്ചു.
സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ജീ​വ​ന​ക്കാ​ര​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തോ​ടെ സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വു​മാ​യി സി​പി​എം ജെ​റി ഈ​ശോ ഉ​മ്മ​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​യ​തോ​ടെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വി​ല​ക്ക് വ​ന്നു. സി​പി​എം പ്ര​ക​ട​നം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്താ​ല്‍ ജി​ല്ലാ നേ​തൃ​ത്വം ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ പി​ന്‍​മാ​റി. തു​ട​ര്‍​ന്ന് ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ നി​യോ​ഗി​ച്ച നേ​താ​ക്ക​ള്‍ സ​മ​വാ​യ​ത്തി​ന്‍റെ മാ​ര്‍​ഗം തേ​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തോ​ടെ ഇ​രു​കൂ​ട്ട​ര്‍​ക്കു​മെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി​യാ​കാം എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം. തു​ട​ര്‍​ന്ന് ഇ​രു​കൂ​ട്ട​രോ​ടും സം​യ​മ​നം പാ​ലി​ക്കാ​നും പ​ര​സ്യ പ്ര​തി​ഷേ​ധം പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശം കൊ​ടു​ത്തു. ജീ​വ​ന​ക്കാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​നും പ്ര​സി​ഡ​ന്‍റി​നോ​ടു നി​ര്‍​ദേ​ശി​ച്ചു.
സി​പി​ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ബാ​ങ്ക് വി​ഷ​യ​ത്തി​ല്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ത് പാ​ടി​ല്ലെ​ന്ന് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ച​തോ​ടെ അ​വ​രും പി​ന്മാ​റു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ഴി​മ​തി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ 27ന് ​ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബാ​ങ്കി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ബാ​ങ്കു​മാ​യു​ള്ള ബ​ന്ധം അ​വ​രെ​യും ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്ന​താ​യി പ​റ​യു​ന്നു.