സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ള​ത്തി​നു ക്രൈം​മാ​പ്പിം​ഗ് പ്ര​വ​ര്‍​ത്ത​ന​വു​മാ​യി കു​ടും​ബ​ശ്രീ
Tuesday, May 24, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: ഏ​ഴ് ത​ര​ത്തി​ലുള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക്രൈം​മാ​പ്പിം​ഗ് പ​ദ്ധ​തി ന​ട​ത്താ​ന്‍ കു​ടും​ബ​ശ്രീ ഒ​രു​ങ്ങു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ്ടെ​ത്തി ത​ട​യാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ള​ത്തി​നാ​യി കു​ടും​ബ​ശ്രീ ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൂ​ടു​ന്ന​യി​ട​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും സാ​ധ്യ​താ കേ​ന്ദ്ര​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യും.
നെ​ടു​മ്പ്രം, കൊ​റ്റ​നാ​ട്, പു​റ​മ​റ്റം, നാ​ര​ങ്ങാ​നം, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, പ​ള്ളി​ക്ക​ല്‍, തു​മ്പ​മ​ണ്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക്രൈം​മാ​പ്പിം​ഗ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ട​ക്ക​മാ​കു​ന്ന​ത്. മാ​ന​സി​കം, ശാ​രീ​രി​കം, സാ​മ്പ​ത്തി​കം, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, സാ​മൂ​ഹി​കം, വാ​ചി​കം തു​ട​ങ്ങി​യ ഏ​ഴ്ത​രം വി​ഷ​യ​ങ്ങ​ളി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. കു​റ്റ​കൃ​ത്യ രീ​തി​യി​ല്‍ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ന് വി​ദ​ഗ്ധ​ര്‍ സ്വീ​ക​രി​ക്കു​ന്ന ക്രൈം​മാ​പ്പിം​ഗി​ല്‍ പ​ങ്കാ​ളി​യാ​കു​ക​യാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍.
സ്ഥ​ലം, സ​ന്ദ​ര്‍​ഭം എ​ന്നി​വ ക​ണ്ടെ​ത്തി സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി കു​റ്റ​കൃ​ത്യം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ശ​ദ​മാ​യ സ​ര്‍​വേ ന​ട​ത്താ​നാ​യി പ​രി​ശീ​ല​ക​രു​ടെ ത​യാ​റെ​ടു​പ്പു​ക​ള്‍ ഇ​തി​നോ​ട​കം പൂ​ര്‍​ത്തി​യാ​ക്കി. തു​ട​ക്ക​ത്തി​ല്‍ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ശ്‌​ന​ങ്ങ​ളു​ടെ രേ​ഖ​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തു​ന്ന​ത്. സ്ത്രീ​ക​ളാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ക്കു​ക. തു​ട​ര്‍​ന്ന് വി​വ​ര​ങ്ങ​ളു​ടെ ക്രോ​ഡീ​ക​രി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും പ്ര​സ്തു​ത വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്യും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ന്‍​സി​ക​ളു​ടെ​യും സ​ഹാ​യ​വും തേ​ടും.
സ്ത്രീ​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ചും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ധാ​ര​ണ​യി​ല്ലാ​ത്ത സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും.