റ​വ​ന്യൂ റി​ക്ക​വ​റി: പ​രി​ഗ​ണി​ച്ച​ത് 102 കേ​സു​ക​ള്‍
Tuesday, May 24, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, ലീ​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തി​യ റ​വ​ന്യു റി​ക്ക​വ​റി മേ​ള​യി​ല്‍ 102 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 50 കേ​സു​ക​ള്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി പ്ര​കാ​രം തീ​ര്‍​പ്പാ​ക്കു​ക​യും വി​വി​ധ ബാ​ങ്കു​ക​ള്‍ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഉ​ള്‍​പ്പെ​ടെ കു​ടി​ശി​ക തു​ക​യി​ല്‍ ഇ​ള​വു​ക​ളും ന​ല്‍​കി.
കോ​ന്നി താ​ലൂ​ക്കി​ല്‍ 67,77,478 രൂ​പ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​ത് 48 ശ​ത​മാ​നം ഇ​ള​വു​ക​ളോ​ടെ 35,40,550 രൂ​പ​യ്ക്ക് തീ​ര്‍​പ്പാ​ക്കി.
ബാ​ങ്ക് മേ​ള​യി​ല്‍ ആ​ര്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ഡി. ​സു​ഗ​ത​ന്‍, കെ.​എ​ന്‍. അ​നി​ല്‍ കു​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, വി​വി​ധ ബാ​ങ്ക് മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.