കു​തി​ച്ചു​യ​ര്‍​ന്ന് വി​ല
Monday, May 23, 2022 11:04 PM IST
റാ​ന്നി: വി​പ​ണി​യി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്നാ​യ​തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​യു​ടെ​യും വി​ല​യി​ല്‍ ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന. പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന​ട​ക്കും വി​ല ഉ​യ​ര്‍​ന്ന​തോ​ടെ താ​ളം​തെ​റ്റി​യ കു​ടും​ബ ബ​ജ​റ്റു​ക​ള്‍ ഓ​രോ ദി​വ​സ​വും കൂ​ടു​ത​ല്‍ ഞെ​രു​ങ്ങി വ​രി​ക​യാ​ണ്.
അ​രി​യു​ടെ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​യു​ടെ​യും വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു വ​രി​ക​യാ​ണ്. സ്‌​കൂ​ള്‍ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ വി​ല വ​ര്‍​ധ​ന​വി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നെ​ട്ടോ​ട്ട​ത്തി​ലാ​ണ് ആ​ളു​ക​ള്‍.
ആ​ന്ധ്ര​യി​ല്‍ നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് അ​രി​വി​ല കു​തി​ച്ചു​യ​ര്‍​ന്ന​ത്. ഒ​രു കി​ലോ ജ​യ അ​രി​ക്ക് ഒ​രാ​ഴ്ച​യ്ക്കി​ടെ കൂ​ടി​യ​ത് അ​ഞ്ച​ര​രൂ​പ. വൈ​ദ്യു​തി​ക്ഷാ​മം മൂ​ലം മി​ല്ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​താ​ണ് ആ​ന്ധ്ര​യി​ല്‍​നി​ന്ന് അ​രി​വ​ര​വ് നി​ല​യ്ക്കാ​ന്‍ കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ വി​ല ഇ​നി​യും കു​തി​ച്ചു​യ​രും.

പ​ച്ച​ക്ക​റി വി​പ​ണി​യും പൊ​ള്ളു​ന്നു

അ​ടു​ക്ക​ള സ​ജീ​വ​മാ​ക്കു​ന്ന സ​ക​ല​യി​നം പ​ച്ച​ക്ക​റി​ക​ള്‍​ക്കും ആ​ഴ്ച​ക​ളാ​യി വി​ല ഉ​യ​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ത​ക്കാ​ളി വി​ല​യാ​ണി​പ്പോ​ള്‍ പി​ടി​ച്ചാ​ല്‍ കി​ട്ടാ​ത്ത​ത്ര ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത്.
ബീ​ന്‍​സ്, പ​യ​ര്‍, കാ​ര​റ്റ് എ​ന്നി​വ​യും തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. ന്യാ​യ​വി​ല​യ്ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ച്ച​ക്ക​റി​ക​ള്‍​ക്കെ​ല്ലാം ഇ​പ്പോ​ള്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വി​ല ഉ​യ​ർ​ന്നു. നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വേ​ന​ല്‍​മ​ഴ​യു​ടെ ആ​ധി​ക്യ​വും ഇ​പ്പോ​ഴ​ത്തെ മ​ഴ​യു​മെ​ല്ലാം പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി വി​ല നി​യ​ന്ത്രി​ക്കു​ന്ന​ത് ത​മി​ഴ്‌​നാ​ട് ലോ​ബി​യാ​ണ്. ഇ​ന്ധ​ന​വി​ല മ​റ​യാ​ക്കി​യാ​ണ് ഇ​വ​ര്‍ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല ഉ​യ​ര്‍​ത്തു​ന്ന​ത്. ഒ​പ്പം ത​മി​ഴ്‌​നാ​ട് വി​പ​ണി​യി​ലെ ല​ഭ്യ​ത​യും കാ​ര​ണ​മാ​കും.