മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കു​ട്ടി​ക​ൾ​ക്ക് ഗ​വേ​ഷ​ണ ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാം
Monday, May 23, 2022 10:22 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഈ ​വ​ർ​ഷം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ​കൂ​ടെ പ്രോ​ജ​ക​ട് ചെ​യ്യാ​ൻ സാ​ധി​ക്കും. മാ​ത്ത​മാ​റ്റി​ക്ക​ൽ മോ​ഡ​ലിം​ഗ്, അ​പ്ലൈ​ഡ് കാ​ൽ​ക്കു​ല​സ്, വെ​ബ്സൈ​റ്റ് ഡി​സൈ​നിം​ഗ്, പ്ലാ​ന്‍റ് സ​യ​ൻ​സ്, ബേ​സി​ക് ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്സ്, നാ​നോ മെ​റ്റീ​രി​യ​ൽ​സ്, വാ​ട്ട​ർ അ​നാ​ലി​സി​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 42 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റി​സേ​ർ​ച്ച് ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാ​ൻ സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്, സ​ർ​ട്ടി​ഫി​ക്ക​റ്റും, ഏ​റ്റ​വും ന​ല്ല ഇ​ന്‍റേ​ൺ​സി​ന് കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും. സ​പ്ത​തി വ​ർ​ഷ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
tinyurl.com/SRIP-MTC എ​ന്ന ലി​ങ്ക് വ​ഴി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. ഫോ​ൺ: 9447907027.