153 കി​ലോ​ഗ്രാം മാം​സം പി​ടി​ച്ചെ​ടു​ത്തു
Monday, May 23, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ല്‍ അ​ന​ധി​കൃ​ത ക​ശാ​പ്പ് വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന പ​രാ​തി​യേ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ 153 കി​ലോ​ഗ്രാം മാം​സം പി​ടി​ച്ചെ​ടു​ത്തു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍​ഹു​സൈ​ന്‍ ന​ല്‍​കി​യ ഉ​ത്ത​ര​വി​നേ തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ല്‍ അ​ന​ധി​കൃ​ത ക​ശാ​പ്പ് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടി സീ​ല്‍ ചെ​യ്തു പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ല്‍ ക​ശാ​പ്പു​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.
പു​തി​യ ന​ഗ​ര​സ​ഭാ ഭ​ര​ണ​ സ​മി​തി ചു​മ​ത​ല​യേ​റ്റ​തോ​ടെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭ്യ​മാ​ ക്കി ക​ഴി​ഞ്ഞ​മാ​സം അ​റ​വു​ശാ​ല പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ക​ശാ​പ്പു ശാ​ല​യി​ലേ​ക്ക് അ​റ​വ് മൃ​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​തെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ​മാ​യി ക​ശാ​പ്പ് തു​ട​രു​ക​യാ​യി​രു​ന്നു.
അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.
ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ അ​നീ​സ് പി. ​മു​ഹ​മ്മ​ദ്, ബി​നു ജോ​ര്‍​ജ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദീ​പു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​
ടു​ത്തു.