ആവേശമായി "ഹോ​റേ​ബ് 2022’
Saturday, May 21, 2022 11:19 PM IST
ച​ന്ദ​ന​പ്പ​ള്ളി: വി​ശ്വാ​സപ​രി​ശീ​ല​ന​ക്ക​ള​രി​യു​ടെ മ​ഹ​ത്വ​മാ​ണു ക​ത്തോ​ലി​ക്കാ​സ​ഭ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ചെ​യ്യു​ന്ന സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യെ​ന്നു ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ സ​ണ്‍​ഡേ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ക പ​രി​പാ​ടി "ഹോ​റേ​ബ് 2022'ല്‍ ​മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

സേ​വ​ന ത​ത്പ​ര​ത ഒ​രു​വ​നി​ല്‍ വ​ള​ര്‍​ത്താ​നും നാ​ളെ​യു​ടെ പൗ​ര​ന്‍ പൊ​തു​സ​മൂ​ഹ​ത്തി​നു സ്വീ​കാ​ര്യ​നാ​യി വ​ള​രാ​നു​മു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ല്‍ മ​താ​ധ്യാ​പ​ക​ര്‍ ന​ൽ​കു​ന്ന സേ​വ​നം എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും മാ​ർ ത​റ​യി​ൽ പ​റ​ഞ്ഞു.

രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മ​ത​ബോ​ധ​ന കാ​ര്യാ​ല​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​ബി​ന്‍ മ​ന​ക്ക​ലേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം, ഫാ. ​സ​ജി മാ​ട​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രൂ​പ​ത​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും സ​ണ്‍​ഡേ സ്‌​കൂ​ള്‍ പുതി​യ അ​ധ്യ​യ​ന​വ​ര്‍​ഷം 29നു ​പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ ആ​രം​ഭി​ക്കും.