പു​റ​മ​റ്റം പോ​സ്റ്റ് ഓ​ഫീ​സ് പ​ണാ​പ​ഹ​ര​ണ കേ​സ്: പ്ര​തി​ക്ക് ഏ​ഴു​വ​ര്‍​ഷം ത​ട​വ്
Thursday, May 19, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: പു​റ​മ​റ്റം സ​ബ് പോ​സ്റ്റ് ഓ​ഫീ​സി​ലെ പ​ണാ​പ​ഹ​ര​ണക്കേ​സി​ലെ പ്ര​തി പോ​സ്റ്റ്മി​സ്ട്ര​സി​ന് ഏ​ഴു വ​ര്‍​ഷം ത​ട​വും മൂ​ന്നു​ല​ക്ഷം രൂ​പ പി​ഴ​യും.
2004 സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 2006 ജ​നു​വ​രി ആ​റു​വ​രെ​യു​ള്ള കാല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​യി​പ്രം പോ​ലീ​സ് 2006ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ പു​ല്ലാ​ട് കു​റ​വ​ന്‍​കു​ഴി സ്വ​ദേ​ശി​നി ശാ​ന്ത (66)യെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പോ​സ്റ്റ് ഓ​ഫീ​സ് അക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും കൃ​ത്രി​മരേ​ഖ ച​മ​ച്ചും രേ​ഖ​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി​യും 2.72 ല​ക്ഷ​ത്തി​ല്‍​പ്പ​രം രൂ​പ അ​പ​ഹ​രി​ച്ച​താ​യാ​ണ് കേസ്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ത​ട​വു​ശി​ക്ഷ​യു​ടെ കാ​ലാ​വ​ധി കൂ​ടു​മെ​ന്നും വിധി​ന്യാ​യ​ത്തി​ല്‍ പ​റ​യു​ന്നു.
കോ​യി​പ്രം എ​സ്‌​ഐ ആ​യി​രു​ന്ന ബേ​ബി ചാ​ള്‍​സ് ര​ജി​സ്റ്റ​ര്‍ ചെയ്ത കേ​സി​ല്‍ ഡി​വൈ​എ​സ്പി സാ​ബു പി. ​ഇ​ടി​ക്കു​ള​യാ​ണ് കു​റ്റ​പ​ത്രം നല്‍​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.