ഹ​രി​ത ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും തി​രു​മൂ​ല​പു​രം തി​രു​മൂ​ല​വി​ലാ​സം യു​പി സ്‌​കൂ​ളി​ന്
Thursday, May 19, 2022 10:05 PM IST
പ​ത്ത​നം​തി​ട്ട: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, ഭ​ക്ഷ്യ സു​ര​ക്ഷ എ​ന്നി​വ​യ്ക്ക് മു​കു​ളം 2021 പ​ദ്ധ​തി​യി​ലൂ​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ എ​വ​റോ​ളിം​ഗ് ഹ​രി​ത ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും തി​രു​മൂ​ല​പു​രം തി​രു​മൂ​ല​വി​ലാ​സം യു​പി സ്കൂ​ളി​ന്.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം - കാ​ര്‍​ഡ് ക​ഴി​ഞ്ഞ 11 വ​ര്‍​ഷ​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് മു​കു​ളം.
തി​രു​മൂ​ല​വി​ലാ​സം യു​പി സ്‌​കൂ​ള്‍ ഇ​ക്കോ ക്ല​ബ് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യി. സ്‌​കൂ​ളി​ലും കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യും ഇ​ല​ക്ക​റി​ത്തോ​ട്ട​വും ഔ​ഷ​ധ​ത്തോ​ട്ട​വും ആ​രം​ഭി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ജോ​ളി ജോ​ര്‍​ജ്, അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ അ​ലീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.
മ​ഞ്ഞാ​ടി മാ​ര്‍​ത്തോ​മ്മ സേ​വി​കാ​സം​ഘം യു​പി സ്‌​കൂ​ള്‍ ര​ണ്ടാം​സ്ഥാ​ന​ത്തി​നും വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ന​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം​സ്ഥാ​ന​ത്തി​നും അ​ര്‍​ഹ​രാ​യി. മ​ഞ്ഞാ​ടി മാ​ര്‍​ത്തോ​മ്മ സേ​വി​കാ​സം​ഘം യു​പി സ്‌​കൂ​ളി​ലെ റി​യ മ​റി​യം സ​ണ്ണി, മെ​ര്‍​ലി​ന്‍ മ​റി​യം ജോ​ബി​ത്ത്, വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ന​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പി.​എ​സ്. ആ​ദി​ല എ​ന്നി​വ​ര്‍ മി​ക​ച്ച കു​ട്ടി​ക​ര്‍​ഷ​ക പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യി.
സേ​റാ എ​ല്‍​സാ മാ​ത്യു, പി.​എ​സ്. ആ​ദി​ല (എ​സ്ബി​എ​ച്ച്എ​സ്എ​സ്, വെ​ണ്ണി​ക്കു​ളം), പി.​എ​സ്. സ​ഞ്ജെ​യ് (തി​രു​മൂ​ല​വി​ലാ​സം യു​പി സ്കൂ​ൾ) എ​ന്നി​വ​ര്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യി. ബെ​ന്ന സൂ​സ​ന്‍ സാം, ​നി​ഖി​ല കെ. ​അ​നി​ല്‍ (കു​ന്പ​നാ​ട് എ​ൻ​എം​എ​ച്ച്എ​സ്), ബി​യാ ട്രീ​സ വ​ർ‌​ഗീ​സ്, പി.​എ​സ്. ആ​ദി​ല (എ​സ്ബി​എ​ച്ച്എ​സ്എ​സ്, വെ​ണ്ണി​ക്കു​ളം) എ​ന്നി​വ​ര്‍ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ത്തി​ലും സ​മ്മാ​നാ​ര്‍​ഹ​രാ​യി. മി​ക​ച്ച അ​ധ്യാ​പി​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് തി​രു​മൂ​ല​പു​രം തി​ര​മൂ​ല​വി​ലാ​സം യു​പി സ്‌​കൂ​ളി​ലെ സി​സ്റ്റ​ര്‍ അ​ലീ​ന, മ​ഞ്ഞാ​ടി സേ​വി​കാ​സം​ഘം യു​പി സ്‌​കൂ​ളി​ലെ അ​ന്ന​മ്മ ടി. ​ബേ​ബി, കു​മ്പ​നാ​ട് നോ​യ​ല്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ ലി​യാ മേ​രി ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി.
ഇ​ന്നു രാ​വി​ലെ 10.30 ന് ​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മാ സ​ഭാ വി​കാ​രി ജ​ന​റാ​ള്‍ റ​വ. കെ.​വൈ. ജേ​ക്ക​ബ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കും. കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. മോ​ന്‍​സി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൃ​ഷി വി​ജ്ഞാ​ന മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട്, പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷാ​നാ ഹ​ര്‍​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.