സ്റ്റേ​ഡി​യം വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ൽ ചേ​രും
Thursday, May 19, 2022 10:05 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കെ.​കെ. നാ​യ​ർ ജി​ല്ലാ സ്റ്റേ​ഡി​യം വി​ഷ​യം ച​ർ​ച്ച ചെ​യ്യു​വാ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ൽ ചേ​രു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.
കാ​യി​കേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്റ്റേ​ഡി​യം വി​ട്ടു​ന​ൽ​കു​ന്ന​തോ​ടെ ഗ്രൗ​ണ്ടും ട്രാ​ക്കും ന​ശി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ കൗ​ൺ​സി​ൽ വി​ളി​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം​കു​ട്ടി ക​ത്തു ന​ൽ​കി​യി​രു​ന്നു. ഈ ​വി​ഷ​യം കാ​ണി​ച്ച് പ്ര​മേ​യാ​നു​മ​തി​ക്കും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​മേ​യ അ​വ​ത​ര​ണ​ത്തി​നും അ​നു​മ​തി ന​ൽ​കി​യ​താ​യി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം
പ​രി​ശോ​ധ​ന ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കോ​ന്നി, തി​രു​വ​ല്ല, അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ 41 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഒ​രു സ്ഥാ​പ​നം അ​ട​പ്പിച്ചു. അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും മ​റ്റ് അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സും നാ​ല് സ​ര്‍​വ​യ​ല​ന്‍​സ് സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.