കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Wednesday, May 18, 2022 10:29 PM IST
കൊ​ടു​മ​ൺ: കാ​യി​ക​മേ​ഖ​ല​യി​ല്‍ യു​വ​ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്‌​മാ​ന്‍. 10.5 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു നി​ര്‍​മി​ച്ച കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യം നാ​ടി​നു സ​മ​ർ​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ​തി​നാ​ല് ജി​ല്ല​ക​ളി​ലെ​യും സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നും നി​ർ​മാ​ണ​ത്തി​നു​മാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​പ്പെ​ട്ട​ത് അ​ടൂ​രി​ലെ സ്റ്റേ​ഡി​യ​മാ​ണ്. ജി​ല്ലാ​ത​ല സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. താ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ളും പ​രി​ശീ​ല​ന​വും ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു. ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് കേ​ര​ള​ത്തി​ലെ 5 ല​ക്ഷം കു​ട്ടി​ക​ള്‍​ക്ക് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​വും അ​ത്‌​ല​റ്റ് ഫെ​ഡ​റ​ഷ​നു​മാ​യി യോ​ജി​ച്ചു കൊ​ണ്ട് അ​ത് ല​റ്റ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തും സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പ്രൈ​മ​റി ക്ലാ​സ് മു​ത​ല്‍ കാ​യി​ക​വും പാ​ഠ്യ വി​ഷ​യ​മാ​ക്കി മാ​റ്റാ​നും ല​ക്ഷ്യ​മി​ടു​ന്നു.125 സ്‌​കൂ​ളി​ല്‍ കാ​യി​കം ഇ​തി​നോ​ട​കം വി​ഷ​യ​മാ​ണ്. യൂ​ണി​വേ​ഴ്‌​സി​റ്റി ത​ല​ത്തി​ല്‍ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് കൂ​ടു​ത​ല്‍ ഉ​ണ​വ് ന​ല്‍​കാ​ന്‍ ശ്ര​മം ന​ട​ന്നു വ​രു​ന്നു. സി​ന്ത​റ്റി​ക് ട്രാ​ക്ക് ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട്, ബാ​സ്‌​ക​റ്റ് ബോ​ള്‍, ഷ​ട്ടി​ല്‍ കോ​ര്‍​ട്ട് പ​വ​ലി​യ​ന്‍ എ​ന്നി​വ​യ​ട​ക്കം ഉ​ള്ള​താ​ണ് കൊ​ടു​മ​ണ്‍ സ്റ്റേ​ഡി​യം. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​വും താ​മ​സി​യാ​തെ ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
കാ​യി​ക യു​വ​ജ​ന​കാ​ര്യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നാ​ഗേ​ന്ദ്ര​ന്‍, ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​സ​ജി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​ധ​ര​ൻ,‌ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​നാ പ്ര​ഭ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​ന്യ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ര്‍.​ബി. രാ​ജീ​വ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.