പത്തനംതിട്ട: കേരള സർക്കാരിന്റെ ജനദ്രോഹ പദ്ധതിയായ കെ-റെയിലിനെതിരേ ആറൻമുള നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലും നാളെ സായാഹ്ന ധർണ നടത്താൻ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ജനങ്ങളുമായി നേരിട്ട് സംവാദം നടത്തിയും വിവിധ സാമൂഹിക സാംസ്കാരിക നേതാക്കളെ ധർണയിൽ പങ്കെടുപ്പിച്ചും കെ-റെയിലിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു. കെ. ശിവദാസൻ നായർ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.എം. ഹമീദ് അധക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ. ഷംസുദീൻ, നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, കേരള കോൺഗ്രസ് സംസ്ഥന സെക്രട്ടറി ജോൺ കെ. മാത്യൂസ്, ഡിസികെ ജില്ലാ പ്രസിഡന്റ്, മാലേത്ത് സരളാദേവി എക്സ് എംഎൽഎ, എ. സുരേഷ് കുമാർ, അനിൽ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അവധിക്കാല
സർഗാത്മക ക്യാന്പ്
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഭാഗങ്ങൾ ചേർന്ന് നടത്തിവരുന്ന അവധിക്കാല സർഗാത്മക ക്യാന്പ് നടകക്കാരൻ മനോജ് സുനി ഉദ്ഘാടനം ചെയ്തു. ഡോ. റെന്നി പി. വർഗീസ്, ഡോ. സുനിൽ ജേക്കബ്, ഡോ. പി.ജെ. ബിൻസി, ഡോ. ആശ ഫിലിപ്പോസ്, ഡോ. സനു തോമസ്, ഡോ. കുര്യാക്കോസ് വി. കൊച്ചേരിൽ, ഡോ. ഗീവർഗീസ് എം. തോമസ്, ഡോ.പി.ടി. അനു, ഡോ. സ്റ്റീവ് വിൻസെന്റ് തുടങ്ങി യവർ പ്രസംഗിച്ചു.