മൈ​ല​പ്ര ബാ​ങ്ക്: കോ​ൺ​ഗ്ര​സ് ധ​ർ​ണ നാ​ളെ
Tuesday, May 17, 2022 11:09 PM IST
മൈ​ല​പ്ര: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക, നി​ക്ഷേ​പ​ക​രു​ടെ പ​ണം മ​ട​ക്കി​ന​ല്‍​കു​ക, ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടു​ക, ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ര​ണ്ടാം ഘ​ട്ട​മാ​യി നാ​ളെ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.
ത​ണ്ണി​ത്തോ​ട്, കോ​ന്നി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ധ​ർ​ണ​യും യോ​ഗ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മൈ​ല​പ്രാ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം നേ​താ​വു​കൂ​ടി​യാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​വും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.
കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും നി​ക്ഷേ​പ​ക​രു​ടെ പ​ണം മ​ട​ക്കി ന​ല്‍​കാ​നും ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​ട്രാ​ര്‍ ഓ​ഫീ​സ് മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റി​നെ
സം​ര​ക്ഷി​ക്കു​ന്ന​ത്
അ​പ​ല​പ​നീ​യം

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ഹ​ക​ര​ണ​ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ടെ​ന്നു വ്യ​ക്ത​മാ​യ പ്ര​സി​ഡ​ന്‍റി​നെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ മാ​മ്മ​ൻ മ​ത്താ​യി വി​ചാ​ര​വേ​ദി അ​പ​ല​പി​ച്ചു.
വേ​ദി പ്ര​സി​ഡ​ന്‍റ് മാ​ത്യു പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, റോ​യി ചാ​ണ്ട​പ്പി​ള്ള, റ​വ. ഫി​ലി​പ്പ് സൈ​മ​ൺ, കെ.​എ​ൽ. സാ​ജ​ൻ, എം.​കെ. ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, പോ​ൾ വ​ർ​ഗീ​സ്, റി​യ ഐ​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.