ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ച് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ എ​ത്തി
Tuesday, May 17, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: അ​പ​ക​ട​ത്തേ തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ലെ​ത്തി​യ​ത് സ​ദ​സ്യ​ര്‍​ക്ക് ഏ​റെ ആ​വേ​ശ​മു​ണ​ര്‍​ത്തി. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം എ​ഴു​ന്നേ​റ്റ് അ​ധി​ക​നേ​രം നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ വേ​ദി​യി​ലെ ഇ​രി​പ്പി​ട​ത്തി​ല്‍ ഇ​രു​ന്നാ​ണ് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്. നി​റ​ഞ്ഞ ക​യ്യ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.
ഏ​പ്രി​ല്‍ 24 ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ പി​ക്ക​പ് വാ​നി​ടി​ച്ച് ജി​ല്ലാ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​നം സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ നി​ന്ന് എ​തി​ര്‍​വ​ശ​ത്തു നി​ര്‍​ത്തി​യി​ട്ട കാ​റി​ലേ​ക്കു ക​യ​റാ​ന്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ പി​ക്ക​പ് വാ​ന്‍ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ല്‍ തെ​റി​ച്ചു വീ​ണ അ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ത​ല​യ്ക്ക് പൊ​ട്ട​ല്‍ ഉ​ള്ള​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.