പൊതുകിണർ നശിപ്പിച്ചതിൽ പ്രതിഷേധം
Monday, January 24, 2022 10:39 PM IST
മ​ല്ല​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ 13- ാം വാ​ർ​ഡി​ൽ സി​യോ​ൻ​പു​രം കൈ​പ്പ​റ്റ റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്തി​രു​ന്ന പൊ​തു​ക്കി​ണ​ർ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​തി​ൽ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. വാ​ർ​ഡ് മെം​ബ​ർ റെ​ജി പ​ണി​ക്ക​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ​നൂ​പ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം സാം ​പ​ട്ടേ​രി​ൽ, ആ​ർ.​പു​ഷ്ക​ര​ൻ, ബാ​ബു ക​പ്പ​മാ​മ്മൂ​ട്ടി​ൽ, കെ.​സി. ഫി​ലി​പ്പോ​സ്, ര​ഞ്ചു, ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്രസംഗിച്ചു.

മാലക്കര ക്ഷേത്രത്തിലെ
കളഭാഭിഷേകം നാളെ

ആ​റ​ന്മു​ള: മാ​ല​ക്ക​ര തൃ​ക്കോ​വി​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ക​ള​ഭാ​ഭി​ഷേ​കം നാ​ളെ ന​ട​ക്കും. പു​ല​ർ​ച്ചെ അ​ഞ്ചി​ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ, 5.30ന് ​അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി ഹോ​മം, 7.30 ന് ​ഉ​ഷഃപൂ​ജ, 8 ന് ​ക​ല​ശ പൂ​ജ, 8.30 ന് ​ക​ള​ഭാ​ഭി​ഷേ​കം. 9:30 ന് ​ഉ​ച്ച പൂ​ജ, വൈ​കു​ന്നേ​രം 6.15ന് ​ദീ​പാ​രാ​ധ​ന, വി​ശ്വ​രൂ​പ​ദ​ർ​ശ​നം, 7.30 ന് ​അ​ത്താ​ഴ​പൂ​ജ എ​ന്നി​വ​യാ​ണ് ച​ട​ങ്ങു​ക​ൾ. ക​ള​ഭാ​ഭി​ഷേ​ക​ത്തി​ന് ക്ഷേ​ത്രം​ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​ര് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മേ​ൽ​ശാ​ന്തി ഹ​രീ​ഷ്.​ജെ.​പോ​റ്റി വി​ശ്വ​രൂ​പ​ദ​ർ​ശ​ന​ത്തി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.