റ​ബ​ർ ബി​ല്ലി​ൽ സം​സ്ഥാ​നം ഭേ​ദ​ഗ​തി ന​ൽ​ക​ണം: മാ​ത്യു​സ് ജോ​ർ​ജ്
Monday, January 24, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള നി​ർ​ദ്ദി​ഷ്ട റ​ബ​ർ ബി​ൽ സം​സ്ഥാ​ന​ത്തെ റ​ബ​ർ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ബി​ല്ലി​ന് ഭേ​ദ​ഗ​തി വ​രു​ത്തു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

1947 മു​ത​ൽ മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ രാ​ജ്യ​ത്തെ റ​ബ​ർ കൃ​ഷി​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന റ​ബ​ർ ആ​ക്ടി​ന് പ​ക​ര​മാ​ണ് പു​തി​യ ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പ​ല വ്യ​വ​സ്ഥ​ക​ളും ക​ർ​ഷ​ക​രെ​ക്കാ​ൾ വ്യ​വ​സാ​യ കു​ത്ത​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​ണ്.

റ​ബ​ർ ബോ​ർ​ഡി​ന്‍റെ സ്വ​യം ഭ​ര​ണം ഇ​ല്ലാ​താ​യാ​ൽ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​കും ചു​മ​ത​ല​യെ​ന്ന് മാ​ത്യൂ​സ് ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ത്രി​മ, സ്വാ​ഭാ​വി​ക റ​ബ​ർ സം​ബ​ന്ധി​ച്ച നി​ർ​വ​ച​ന​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് ദോ​ഷ​ക​ര​മാ​ണ്. സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന വി​ല​യി​ൽ കു​റ​ഞ്ഞോ കൂ​ടി​യോ റ​ബ​ർ വാ​ങ്ങി​യാ​ലും വി​റ്റാ​ലും ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന വ്യ​വ​സ്ഥ ക​ർ​ഷ​ക​ദ്രോ​ഹ​മാ​ണ്. ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ഇ​നി​യെ​ങ്കി​ലും ബി​ല്ലി​ന് ഭേ​ദ​ഗ​തി സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.