കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടതെന്ന്
Monday, January 24, 2022 10:39 PM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ​ ന​ദി​ക്ക​ര​യി​ൽ നി​ന്നു ജി​ല്ല​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യെ നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ടു​ത്തി ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് അ​ട്ടി​മ​റി​ച്ച​താ​യി ആ​ക്ഷേ​പം. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി വ​രു​ന്ന പ​ദ്ധ​തി​യു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം വി​മു​ഖ​ത കാ​ട്ടു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലു​മാ​ണ്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഒ​രു പ​ദ്ധ​തി കു​രു​ക്കി​ലാ​യ​പ്പോ​ൾ മൂ​ന്ന് നി​യ​മ​സ​ഭ സാ​മാ​ജി​ക​ർ അ​ട​ക്കം നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പറഞ്ഞു.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഐ​രാ​ക്കാ​വ് വെ​ള്ളി​ക്ക​ര പ്ര​ദേ​ശ​ത്തു​ള്ള മൂ​ന്ന് ഏ​ക്ക​ർ ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഭൂ​മി​ക്കു​വേ​ണ്ടി 10 കോ​ടി രൂ​പ​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് വി​ല നി​ശ്ച​യി​ച്ച​ത്്. 2016 ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. സ്ഥ​ലം ഉ​ട​മ നി​യ​മ​ന​പ​ടി​ക​ളു​മാ​യി പോ​യ​താ​ണ് പ​ദ്ധ​തി​ക്കു വി​ല​ങ്ങു ത​ടി​യാ​യ​ത്. ഇ​ത്ത​ര​ത്തി​ൽ കേ​സി​ൽ​പെ​ടു​ത്തി പ​ദ്ധ​തി​യെ മ​നഃ​പൂ​ർ​വം ത​ക​ർ​ക്കാ​ൻ ജ​ല​ അ​ഥോ​റി​റ്റി​യി​ൽ നി​ന്നു വി​ര​മി​ച്ച ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ശ്ര​മി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം. നി​യ​മക്കു​രു​ക്കു​ക​ൾ ഒ​ഴി​വാ​ക്കി പ​ദ്ധ​തി​യെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ജ​ല​വി​ഭ​വ​വ​കു​പ്പു താ​ത്പ​ര്യം കാ​ട്ടാ​തി​രു​ന്ന​തും ദു​രൂ​ഹ​മാ​ണ്.

കോ​യി​പ്രം പു​റ​മു​റ്റം ഇ​ര​വി​പേ​രൂ​ർ തോ​ട്ട​പ്പു​ഴ​ശേ​രി, എ​ഴു​മ​റ്റൂ​ർ, ക​ല്ലൂ​പ്പാ​റ എ​ന്നീ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടാ​തെ കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ ഭാ​ഗി​ക​മാ​യും ജ​ല​വി​ത​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​ന്പാ​ന​ദി​ക്ക​ര​യി​ൽ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്വ​പ്ന പ​ദ്ധ​തി​യാ​യി​ട്ടാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ്്് ഇ​തി​നെ തു​ട​ക്ക​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ഐ​രാ​ക്കാ​വ് വെ​ള്ളി​ക്ക​ര​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യും ഉ​പ​രി​ത​ല ജ​ല സം​ഭ​ര​ണി​യും ഭൂ​ത​ല ജ​ല സം​ഭ​ര​ണി​യും. പ​ന്പാ​ന​ദി​ക്ക​ര​യി​ലു​ള്ള പൂ​വ​ത്തൂ​രി​ൽ സ്ഥാ​പി​ക്കു​ന്ന കി​ണ​റും, പ​ന്പു ഹൗ​സും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത ജ​ലം ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി വെ​ള്ളി​ക്ക​ര​യി​ലു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ​ത്തി​ച്ച് അ​വി​ടെ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി ജ​ലം ശു​ദ്ധീ​ക​രി​ച്ച ശേ​ഷം കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന ജ​ല സം​ഭ​ര​ണി​യി​ലൂ​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

സ്റ്റേ​റ്റ് പ്ലാ​ൻ, കി​ഫ്ബി, ജ​ല​ജീ​വ​ൻ മി​ഷ​ൻ എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സ്റ്റേ​റ്റ് പ്ലാ​നി​ൽ 42.35 കോ​ടി രൂ​പ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​തു​ക കൊ​ണ്ട്്് പ​ന്പാ​ന​ദി​യി​ലെ കി​ണ​ർ, പ​ന്പ് ഹൗ​സ്, അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ ​വാ​ട്ട​ർ പ​ന്പിം​ഗ് മെ​യി​ൻ ലൈ​ൻ, 35 എം​എ​ൽ​ഡി ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല, 27 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക്്്, ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള തു​ക എ​ന്നി​വ​യാ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 85 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി​യി​ൽ നി​ന്നും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​സം​ഭ​ര​ണി​ക​ൾ, ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ നി​ന്നും ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പു​തി​യ പൈ​പ്പു ലൈ​നു​ക​ൾ എ​ന്നി​വ​യാ​ണ്. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ വീ​ടു​ക​ളി​ലും ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി ജ​ല അ​ഥോ​റി​റ്റി പ​ദ്ധ​തി ത​യാ​റാ​ക്കി ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് പു​തി​യ പൈ​പ്പ് ലൈൻ സ്ഥാ​പി​ച്ച്്് കു​ടി​വെ​ള്ളം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി​യും ഭ​ര​ണാ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്്.
ഏ​ഴ്് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2,85,000 ഓ​ളം ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണ് നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.