പ​മ്പാ​ന​ദി​ക്ക​ര​യി​ല്‍ നി​ന്ന് ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​ള്ളം : പ​ദ്ധ​തി നി​യ​മ​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി​യി​ട്ട് ആ​റു​വ​ര്‍​ഷം
Sunday, January 23, 2022 10:17 PM IST
കോ​ഴ​ഞ്ച​രി: ജ​ല​വി​ത​ര​ണ പ​ദ്ധ​തി നി​യ​മ​കു​രു​ക്കി​ല്‍, കു​ടി​വെ​ള്ള​മി​ല്ലാ​തെ നാ​ട്ടു​കാ​ര്‍ വ​ല​യു​ന്നു.
കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ ആ​റ​ന്മു​ള, തി​രു​വ​ല്ല, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​യി​പ്രം, പു​റ​മു​റ്റം, ഇ​ര​വി​പേ​രൂ​ര്‍, തോ​ട്ട​പ്പു​ഴ​ശേ​രി, ക​ല്ലൂ​പ്പാ​റ, എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ന്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് ത​ട​സ​പ്പെ​ട്ട​ത്. 2016 ലെ ​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന മാ​ത്യു ടി. ​തോ​മ​സി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടേ​യും മ​റ്റ് നോ​ഡ​ല്‍ ഏ​ജ​ന്‍​സി​ക​ളു​ടേ​യും സം​യു​ക്ത സം​ര​ഭ​മാ​യി​ട്ടാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​യെ​ന്നു​ള്ള​തും ഇ​തി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍ നി​ന്നും 42 കോ​ടി രൂ​പ​യും, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ നി​ന്ന് 258 കോ​ടി രൂ​പ​യു​മാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി അ​നു​വ​ദി​ച്ച​ത്. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ജി​ച്ച സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ പോ​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി. സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍​പെ​ട്ട ഐ​രാ​ക്കാ​വി​ല്‍ പ​ദ്ധ​തി​യു​ടെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റും മ​റ്റ് അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​മൊ​ന്നും ഇ​ല്ലാ​യെ​ന്ന​തും ഒ​രു പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴ് ഏ​ക്ക​റി​ല്‍ നി​ന്നു​മാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ജ​ല​വി​ഭ​വ വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. 10 കോ​ടി രൂ​പ​യാ​ണ് ഭൂ​മി​യു​ടെ വി​ല​യാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് നി​ശ്ച​യി​ച്ച​ത്.

എ​ന്നാ​ല്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി ത​ന്‍റെ സ്ഥ​ലം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു കാ​ണി​ച്ച് സ്ഥ​ലം ഉ​ട​മ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല​ട​ക്കം വി​വി​ധ കോ​ട​തി​ക​ളി​ല്‍ എ​ട്ട് കേ​സു​ക​ള്‍ ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ഇ​തി​നോ​ടൊ​പ്പം ചെ​ന്നെ​യി​ലെ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ലും കേ​സ് കൊ​ടു​ത്തി​രു​ന്നു. ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ ജി​ല്ല ക​ള​ക്ട​ര്‍ മു​ഖാ​ന്തി​രം റി​പ്പോ​ര്‍​ട്ട് ശേ​ഖ​രി​ക്കു​ക​യും കേ​സ് ത​ള്ളു​ക​യും ചെ​യ്തു. മ​റ്റു കോ​ട​തി​ക​ളി​ലു​ണ്ടാ​യി​രു​ന്ന കേ​സു​ക​ളു​ടെ​യും വി​ധി ജ​ല​വി​ഭ​വ​വ​കു​പ്പി​നും സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി​ട്ടു​ള്ള​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ദ്ധ​തി​ക്ക് ജീ​വ​ന്‍ വ​യ്ക്കു​ക​യും റ​വ​ന്യൂ വ​കു​പ്പ് ഭൂ​മി ഏ​റ്റെ​ടു​ത്ത് അ​തി​രു​ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ ഉ​ട​മ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ പ്ര​ശ്‌​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യെ​ങ്കി​ലും പ​ദ്ധ​തി​ക്കെ​തി​രെ നി​യ​മ​കു​രു​ക്കു​ക​ള്‍ ഏ​റി​യ​തോ​ടെ അ​ദ്ദേ​ഹ​വും നി​സം​ഗ​ത​യി​ലാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തൂ​രി​ല്‍ നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച് ഐ​രാ​ക്കാ​വി​ലെ നി​ർ​ദി​ഷ്‌​ട പ്ലാ​ന്‍റി​ല്‍ എ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സം​ഭ​ര​ണി​ക​ള്‍ സ്ഥാ​പി​ച്ച് വെ​ള്ളം ന​ല്‍​കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി. ജ​ല​ജീ​വ​ൻ പോ​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ക​യ​ല്ലാ​തെ ഇ​തു​വ​ഴി വെ​ള്ള​മെ​ത്താ​നു​ള്ള ന​ട​പ​ടി ഇ​പ്പോ​ഴും ആ​ശ​ങ്ക​യി​ലാ​ണ്. പ​മ്പാ​ന​ദി​യി​ല്‍ വെ​ള്ളം​കു​റ​ഞ്ഞാ​ല്‍ പ​മ്പാ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും വെ​ള്ള​മൊ​ഴു​ക്കി ന​ദി​യി​ലൂ​ടെ പൂ​വ​ത്തൂ​രി​ലെ ടാ​ങ്കി​ല്‍ ശേ​ഖ​രി​ക്കാ​മെ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു പ്ര​ത്യേ​ക​ത.