നേ​താ​ജി സ്‌​കൂ​ളി​ല്‍ അ​മ​ര്‍​ജ്യോ​തി ഒ​രു​ക്കി വാ​ര്‍​ഷി​കാ​ഘോ​ഷം
Sunday, January 23, 2022 10:17 PM IST
പ്ര​മാ​ടം: ആ​യി​രം മ​ണ്‍​ചി​രാ​തു​ക​ള്‍ തെ​ളി​ച്ച് നേ​താ​ജി അ​മ​ര്‍ ജ്യോ​തി. നേ​താ​ജി​യു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് മ​ര​ണ​മി​ല്ല എ​ന്നോ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ "അ​മ​ര്‍ ജ്യോ​തി' തെ​ളി​ച്ച് പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.

സ്‌​കൂ​ളി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ ആ​യി​രം മ​ണ്‍​ചി​രാ​തു​ക​ളി​ല്‍ ഒ​രേ സ​മ​യം ദീ​പം കൊ​ളു​ത്തി ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​നും വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​നും തു​ട​ക്ക​മി​ട്ടു. കോ​വി​ഡ് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്ത​ത്.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ബി. ​ര​വീ​ന്ദ്ര​ന്‍​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ഓ​ണ്‍​ലൈ​ന്‍ പൊ​തു​സ​മ്മേ​ള​നം കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ടി​ഡി​സി ഡ​യ​റ​ക്ട​ര്‍ കെ. ​പ​ത്മ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍. ന​വ​നീ​ത് പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ പീ​റ്റ​ര്‍ സ്ഥാ​പ​ക അ​നു​സ്മ​ര​ണ​വും ശ്രീ​ജി​ത്ത് പ​ണി​ക്ക​ര്‍ നേ​താ​ജി അ​നു​സ്മ​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​ജ ശി​വ​പ്ര​കാ​ശ്, കെ.​എം. മോ​ഹ​ന​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​നി​വാ​സ​ന്‍, കെ. ​ജ​യ​കു​മാ​ര്‍, സി. ​ശ്രീ​ല​ത, ആ​ര്‍. ദി​ലീ​പ്, എ​ന്‍.​എ​സ്. അ​ജ​ന്‍​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അം​ബ​രീ​ഷ് ത​ട​ത്തി​ലും അ​മി​താ ദാ​മോ​ദ​ര​നും ചേ​ര്‍​ന്ന് സം​വി​ധാ​നം ചെ​യ്ത നൂ​പു​രം നൃ​ത്താ​വി​ഷ്‌​കാ​ര​വും ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചു. ക​ല്‍​ക്ക​ട്ട മ്യൂ​സി​യ​ത്തി​ലെ നേ​താ​ജി​യു​ടെ അ​പൂ​ര്‍​വ ചി​ത്ര​ങ്ങ​ളു​ടെ ആ​ര്‍​ട്ട് ഗാ​ല​റി​യും ഒ​രു​ക്കി​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കോ​വി​ഡ് കാ​ല ക​ലാ​സൃ​ഷ്ടി​ക​ളു​ടെ വി​പു​ല​മാ​യ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.