അ​ച്ച​ന്‍​കോ​വി​ലാ​ർ വ​ര​ണ്ടു, തീ​ര​ങ്ങ​ളി​ല്‍ ജ​ല​ക്ഷാ​മം
Sunday, January 23, 2022 10:17 PM IST
കോ​ന്നി: ഒ​ന്ന​ര​മാ​സം മു​മ്പു​വ​രെ നി​റ​ഞ്ഞൊ​ഴു​കി​യ അ​ച്ച​ന്‍​കോ​വി​ലാ​ര്‍ പ​ല​യി​ട​ത്തും ഇ​ട​മു​റി​ഞ്ഞു. ക​ഴി​ഞ്ഞ മേ​യ് മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ത്ത​വ​ണ ഒ​രു ഡ​സ​നി​ല​ധി​കം വെ​ള്ള​പ്പൊ​ക്ക​ത്തി​നാ​ണ് അ​ച്ച​ന്‍​കോ​വി​ലാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ ജ​നു​വ​രി ആ​ദ്യ​വാ​രം ത​ന്നെ ന​ദി​യി​ല്‍ മ​ണ​ല്‍ തെ​ളി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ വേ​ന​ലി​ന്‍റെ രൂ​ക്ഷ​ത തീ​ര​ങ്ങ​ളും അ​നു​ഭ​വി​ച്ചു തു​ട​ങ്ങി.

വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ന​ദി​യി​ല്‍ നീ​രു​റ​വ ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് വ​രാ​നി​രി​ക്കു​ന്ന കൊ​ടും വ​ര​ള്‍​ച്ച​യു​ടെ സൂ​ച​ന​യാ​യി ക​രു​താം. വ​ന​ത്തി​ല്‍ നി​ന്നും 90 തോ​ടു​ക​ള്‍ ചേ​രു​ന്ന അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​യു​ടെ മി​ക്ക കൈ​വ​ഴി​ക​ളും വ​ര​ണ്ടു​ണ​ങ്ങി.

മ​ഴ​ക്കാ​ല​ത്ത് ഒ​ഴു​കി​വ​ന്ന മ​ഴ വെ​ള്ളം മു​ഴു​വ​ന്‍ വാ​ര്‍​ന്നു​പോ​യ അ​വ​സ്ഥ​യി​ലാ​ണ് അ​ച്ച​ന്‍​കോ​വി​ലാ​റ്. വ​ന​ത്തി​ലെ ഒ​ട്ടു​മി​ക്ക തോ​ടും വ​റ്റി​യ​ത് വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കും. വെ​ള്ളം തേ​ടി ഇ​വ കാ​ടി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. കി​ഴ​ക്ക് പ​ശു​ക്കി​ടാ​മേ​ടി​ല്‍ നി​ന്നു​ള്ള അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി അ​ച്ച​ന്‍​കോ​വി​ല്‍ ഗ്രാ​മ​ത്തി​നു താ​ഴെ ക​ല്ലാ​റു​മാ​യി കൂ​ടി ചേ​ര്‍​ന്നാ​ണ് കോ​ന്നി മേ​ഖ​ല​യി​ല്‍ എ​ത്തു​ന്ന​ത്.

കോ​ന്നി കൊ​ട്ടാ​ര​ത്തി​ല്‍ ക​ട​വ് മു​ത​ല്‍ ഉ​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും ആ​റ്റി​ലെ ജ​ല​മാ​ണ് ശ​ര​ണം. ര​ണ്ടാ​ഴ്ച കൂ​ടി ക​ഴി​ഞ്ഞാ​ല്‍ അ​ച്ച​ന്‍ കോ​വി​ല്‍ ഭാ​ഗ​ത്ത് ജ​ലം പൂ​ര്‍​ണ​മാ​യും വ​റ്റും. പി​ന്നീ​ട് ക​ല്ലാ​റി​ലെ ജ​ല​മാ​ണ് അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​യി​ല്‍ എ​ത്തു​ന്ന​ത്. എ​ല്ലാ കാ​ല​ത്തും ജ​ലം ല​ഭി​ക്കാ​ന്‍ ഉ​ള്ള ചെ​റു​കി​ട പ​ദ്ധ​തി​ക​ള്‍ പോ​ലും നി​ല​വി​ലി​ല്ല. വേ​ന​ല്‍ അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​യു​ടെ തീ​ര​ത്തു​ള്ള കി​ണ​റു​ക​ളും ഇ​ത​ര ജ​ല​സ്രോ​ത​സു​ക​ളും വ​റ്റി. ജ​ലം വേ​ഗ​ത്തി​ല്‍ മ​ണ്ണി​ലേ​ക്ക് വ​ലി​യു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി.

മ​ഴ​ക്കാ​ല​ത്ത് പാ​ഴാ​യി​പ്പോ​കു​ന്ന വെ​ള്ളം നി​ല​നി​ര്‍​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ ഭൂ​ഗ്ര​ര്‍​ഭ ജ​ലം ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കും. എ​ന്നാ​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. ന​ദി വ​റ്റി വ​ര​ളു​ന്ന​ത് തീ​ര​വാ​സി​ക​ളെ മാ​ത്ര​മ​ല്ല പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പ​ത​ന​ത്തി​നും കാ​ര​ണ​മാ​യി തീ​രും.