ജ​ലാ​റ്റി​ൻ സ്റ്റി​ക് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്പ​തോ​ളം പേ​രെ ചോ​ദ്യം ചെ​യ്തു
Wednesday, January 19, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ റാ​ന്നി പേ​ങ്ങാ​ട്ടു​ക​ട​വ് പാ​ല​ത്തി​ന് അ​ടി​യി​ൽ ഏ​ഴ് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ന്പ​തോ​ളം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത​ക​ൾ ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പാ​ല​ത്തി​ന് അ​ടി​യി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​ന് തോ​ട്ട​യി​ടു​ന്ന​വ​ർ, സ്ഥി​ര​മാ​യി കു​ളി​ക്കു​ന്ന​വ​ർ, ലൈ​ഫ് ഗാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. മീ​ൻ​പി​ടു​ത്ത​ക്കാ​രാ​കും ജ​ലാ​റ്റി​ൻ സ്റ്റി​ക് കൊ​ണ്ടു​വ​ച്ച​തെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ല​ത്തി​ന​ടി​യി​ൽ നി​ന്ന് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ടു​ത്ത​ത്.

റാ​ന്നി ഡി​വൈ​എ​സ്പി മാ​ത്യു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം.