പത്തനംതിട്ട: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1944 പേരാണ് ജില്ലയിൽ പുതുതായി രോഗബാധിതരായത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജില്ലയിലെ പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്നതാണിത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മൂന്നുദിവസത്തിനിടെ 36.4 ശതമാനമായി ഉയർന്നു. പരിശോധനകളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലാതെ തന്നെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുന്നത്. 5542 പരിശോധനകൾ മാത്രമാണ് ഇന്നലെ നടന്നത്.
ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രി വീണാ ജോർജ് ഇന്നലെ അടിയന്തരയോഗം വിളിച്ചു. 11 ക്ലസ്റ്ററുകളാണ് ജില്ലയിൽ നിലവിലുള്ളത്.
പത്തനംതിട്ട നഗരസഭയിലാണ് ഇന്നലെയും രോഗബാധിതരുടെ എണ്ണം കൂടുതൽ. 220 പേരിലാണ് പത്തനംതിട്ടയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. തിരുവല്ല നഗരപരിധിയിൽ 118, അടൂർ 52, പന്തളം 78 എന്നിങ്ങിനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളിൽ ആറന്മുളയിലാണ് ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയത്. 110 പേർ ഇന്നലെ പോസിറ്റീവായി.
മറ്റു ഗ്രാമപഞ്ചായത്തുകളിൽ ആനിക്കാട് 11, അരുവാപ്പുലം 12, അയിരൂർ 53, ചെന്നീർക്കര 26, ചെറുകോൽ 17, ചിറ്റാർ 6, ഏറത്ത് 18, ഇലന്തൂർ 59, ഏനാദിമംഗലം 12, ഇരവിപേരൂർ 46, ഏഴംകുളം 22, എഴുമറ്റൂർ 37, കടന്പനാട് 30, കടപ്ര 16, കലഞ്ഞൂർ 29, കല്ലൂപ്പാറ 31, കവിയൂർ 14, കൊടുമണ്‍ 12, കോയിപ്രം 53, കോന്നി 55, കൊറ്റനാട് 8, കോട്ടാങ്ങൽ 20, കോഴഞ്ചേരി 50, കുളനട 26, കുന്നന്താനം 28, കുറ്റൂർ 18, മലയാലപ്പുഴ 16, മല്ലപ്പളളി 62, മല്ലപ്പുഴശേരി 39, മെഴുവേലി 20, മൈലപ്ര 14, നാറാണംമൂഴി 7, നാരങ്ങാനം 40, നെടുന്പ്രം 6, നിരണം 8, ഓമല്ലൂർ 35, പള്ളിക്കൽ 27, പന്തളം-തെക്കേക്കര 10, പെരിങ്ങര 6, പ്രമാടം 34, പുറമറ്റം 17, റാന്നി 57, പഴവങ്ങാടി 54, അങ്ങാടി 18, പെരുനാട് 38, സീതത്തോട് 3, തണ്ണിത്തോട് 17, തോട്ടപ്പുഴശേരി 17, തുന്പമണ്‍ 14, വടശേരിക്കര 35, വളളിക്കോട് 33, വെച്ചൂച്ചിറ 30.
ജില്ലയിൽ ഇതേവരെ 216592 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 543 പേർകൂടി രോഗമുക്തരായി. 209003 പേരിലാണ് ഇതേവരെ രോഗമുക്തി. നിലവിൽ 6095 പേർ ചികിത്സയിലുണ്ട്. 2205 പേർ നിരീക്ഷണത്തിലാണ്.
മൂന്നു മരണംകൂടി
പത്തനംതിട്ട: കോവിഡ് ബാധിതരായ മൂന്നുപേരുടെ മരണംകൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു. മല്ലപ്പളളി സ്വദേശി (71), തിരുവല്ല സ്വദേശി (87), ഏറത്ത് സ്വദേശി (89) എന്നിവരാണ് മരിച്ചത്.