തേ​ക്കു​തോ​ട് സ്കൂ​ളി​ൽ ആ​ർ​ട്ട് റൂ​മും ലൈ​ബ്ര​റി​യും
Wednesday, January 19, 2022 10:18 PM IST
തേ​ക്കു​തോ​ട്: ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ർ​ട്ട് റൂ​മി​ന്‍റെ​യും ലൈ​ബ്ര​റി​യു​ടെ​യും നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ർ​എം​എ​സ്എ ഫ​ണ്ടി​ൽ നി​ന്നു​ള്ള 18 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ആ​ർ​ട്ട് റൂം, ​ലൈ​ബ്ര​റി എ​ന്നി​വ​യാ​ണ് 1480 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. സ്കൂ​ളി​ന്‍റെ അഞ്ചു ​സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി കെ​ട്ടി​ട്ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​പി. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ജെ. ജെ​യിം​സ്, സു​ലേ​ഖ ടീ​ച്ച​ർ, വി.​വി. സ​ത്യ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗീ​ത, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു, ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഇ​തോ​ടൊ​പ്പം സ്കൂ​ളി​ലെ പ്ര​ധാ​ന കെ​ട്ടി​ട്ട​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ്, ടൈ​ലിം​ഗ്, ക​വാ​ട നി​ർ​മാ​ണം എ​ന്നി​വ​കൂ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് ഹെ​ഡ് ഓ​ഫീ​സി​ന് അ​വ​ധി

ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​തീ​​വ്ര​മാ​​യ​​തി​​നാ​​ൽ 26 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ എ​​ൻ​​എ​​സ്എ​​സ് ഹെ​​ഡ് ഓ​​ഫീ​​സി​​ന് അ​​വ​​ധി ആ​​യി​​രി​​ക്കു​​മെ​​ന്നും സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് നി​​യ​​ന്ത്ര​​ണം ഉ​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്നും ഹെ​​ഡ് ഓ​​ഫീ​​സി​​ൽ​നി​​ന്നും അ​​റി​​യി​​ച്ചു.