ഡോ.​സു​നി​ലി​ന്‍റെ 234-ാമ​ത് സ്നേ​ഹ​ഭ​വ​നം ശോ​ഭ​ന​യ്ക്കും കു​ടും​ബ​ത്തി​നും
Wednesday, January 19, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ 234 -ാമ​ത് സ്നേ​ഹ​ഭ​വ​നം ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ൽ ശോ​ഭ​ന​യ്ക്കും കു​ടും​ബ​ത്തി​നും. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ എം.​വി. ചാ​ക്കോ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് മു​ണ്ട​പ്പ​ള്ളി മു​ള​മു​ക്ക് കു​ഴി​പ്ലാ​വി​ള ശോ​ഭ​ന​യ്ക്കും കു​ടും​ബ​ത്തി​നു​മാ​യി ഡോ. ​സു​നി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ മ​നോ​ജ് അ​ച്ചേ​ട്ട് നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത മ​ണ്‍​കു​ടി​ലി​ൽ ആ​യി​രു​ന്നു ശോ​ഭ​ന​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വ് രാ​ജീ​വും മൂ​ന്നു കു​ട്ടി​ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ സാ​ബു അ​ച്ചേ​ട്ട്, സെ​ബി അ​ച്ചേ​ട്ട്, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​നു, വാ​ർ​ഡ് മെം​ബ​ർ മു​ണ്ട​പ്പ​ള്ളി സു​ഭാ​ഷ്, ഡോ. ​കെ.​സ​ന്തോ​ഷ് ബാ​ബു, കെ.​പി. ജ​യ​ലാ​ൽ, ബൈ​ജു മു​ണ്ട​പ്പ​ള്ളി, മു​ണ്ട​പ്പ​ള്ളി തോ​മ​സ, ജോ​ർ​ജ് വ​ടു​ത​ല, ജോ​ണ്‍ അ​ത്തി​ത്ത​റ, ജോ​സി കൊ​ട്ടാ​ര​ത്തു​മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന ഏ​ഴാ​മ​ത്തെ സ്നേ​ഹ ഭ​വ​ന​മാ​ണ് കൈ​മാ​റി​യ​ത്.