പ​രി​ശീ​ല​നം ന​ട​ത്തി
Wednesday, January 19, 2022 10:18 PM IST
ക​ട​പ്ര: പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ക​ട​പ്ര കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

തെ​ങ്ങ് അ​ധി​ഷ്ഠി​ത സം​യോ​ജി​ത​കൃ​ഷി, മൃ​ഗ​പ​രി​പാ​ല​നം, ജൈ​വ​കൃ​ഷി, സം​യോ​ജി​ത വ​ള​പ്ര​യോ​ഗം, കീ​ട നി​യ​ന്ത്ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ സ​ബ്ജെ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ വി​നോ​ദ് മാ​ത്യു, ഡോ. ​സെ​ൻ​സി മാ​ത്യു, ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ൻ, അ​ല​ക്സ് ജോ​ണ്‍ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. തി​രു​വ​ല്ല ആ​ർ​ഡി​ഒ വി. ​ജെ. റെ​ജി, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി വ​ർ​ഗീ​സ്, പ​രു​മ​ല വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​ബി​ൻ, ക​ട​പ്ര അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ റോ​യ് ഐ​സ​ക് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.