റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്
Monday, January 17, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ. ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​നാ​യോ​ഗം ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു.

പോ​ലീ​സി​ന്‍റെ മൂ​ന്നും എ​ക്സൈ​സ്, ഫോ​റ​സ്റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​ന്നു വീ​ത​വും ടീ​മു​ക​ൾ പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും. പ​രേ​ഡ് റി​ഹേ​ഴ്സ​ൽ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും 24ന് ​രാ​വി​ലെ ഏ​ഴി​നും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തെ​ർ​മ​ൽ സ്കാ​ന​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ഡി​എം​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​താ​ക, സ്റ്റേ​ഡി​യം, ക​സേ​ര​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​ല്യൂ​ട്ടിം​ഗ് ബേ​സും പ​വ​ലി​യ​നും സ​ജ്ജ​മാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തെ​യും സൗ​ണ്ട് സി​സ്റ്റം, ജ​ന​റേ​റ്റ​ർ, വൈ​ദ്യു​തി എ​ന്നി​വ​യ്ക്ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​രി​പ്പി​ടം, പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, വെ​ള്ളം, സോ​പ്പ്, മാ​സ്ക് എ​ന്നി​വ ത​ഹ​സീ​ൽ​ദാ​ർ ക്ര​മീ​ക​രി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ, എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ്, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.