പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 999 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണ്.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നഗരപ്രദേശത്താണ് രോഗബാധിതർ കൂടുന്നത്. പത്തനംതിട്ട നഗരസഭയിൽ 79, തിരുവല്ല 73, പന്തളം 50, അടൂർ 33 എന്നിങ്ങനെയാണ് നഗര പരിധികളിൽ പുതിയ രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളിലെ പുതുതായി പോസിറ്റീവായവർ - ആനിക്കാട് 5, ആറന്മുള 36, അരുവാപ്പുലം 5, അയിരൂർ 31, ചെന്നീർക്കര 19, ചെറുകോൽ 17, ചിറ്റാർ 2, ഏറത്ത് 9, ഇലന്തൂർ 26, ഏനാദിമംഗലം 8, ഇരവിപേരൂർ 7, ഏഴംകുളം 24, എഴുമറ്റൂർ 15, കടന്പനാട് 9, കടപ്ര 8, കലഞ്ഞൂർ 20, കല്ലൂപ്പാറ 7, കവിയൂർ 5, കൊടുമണ്‍ 19, കോയിപ്രം 23, കോന്നി 26, കൊറ്റനാട് 7, കോട്ടാങ്ങൽ 5, കോഴഞ്ചേരി 42, കുളനട 14, കുന്നന്താനം 26, കുറ്റൂർ 7, മലയാലപ്പുഴ 10, മല്ലപ്പളളി 14, മല്ലപ്പുഴശേരി 12, മെഴുവേലി 6, മൈലപ്ര 7, നാറാണംമൂഴി 3, നാരങ്ങാനം 15, നെടുന്പ്രം 3, നിരണം 6, ഓമല്ലൂർ 16, പള്ളിക്കൽ 19, പന്തളം-തെക്കേക്കര 12, പെരിങ്ങര 18, പ്രമാടം 17, പുറമറ്റം 12, റാന്നി 34, പഴവങ്ങാടി 20, അങ്ങാടി 12, പെരുനാട് 22, സീതത്തോട് 7, തണ്ണിത്തോട് 4, തോട്ടപ്പുഴശേരി 14, തുന്പമണ്‍ 12, വടശേരിക്കര 12, വളളിക്കോട് 14, വെച്ചൂച്ചിറ 21.
ജില്ലയിൽ ഇതേവരെ 212448 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 487 പേർ രോഗമുക്തരായി. 207384 പേർക്ക് ഇതിനോടകം രോഗമുക്തിയായി. 3582 പേർ നിലവിൽ രോഗികളായിട്ടുണ്ട്. 2538 പേർ നിരീക്ഷണത്തിലാണ്. 2983 സ്രവസാന്പിളുകൾ ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ചു.