പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​ധാ​ന്യം കൈ​വി​ട​രു​ത്: കെ​സി​സി സെ​മി​നാ​ർ
Sunday, January 16, 2022 11:32 PM IST
റാ​ന്നി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കൊ​പ്പം ലോ​കം നേ​രി​ടു​ന്ന അ​തി​തീ​വ്ര​മ​ഴ, ഇ​ട​മി​ന്ന​ൽ, വെ​ള്ള​പ്പൊ​ക്കം, കാ​ട്ടു​തീ, ഉ​രു​കു​ന്ന ചൂ​ട് തു​ട​ങ്ങി​യ അ​തി​തീ​വ്ര പ്ര​തി​ഭാ​സ​ങ്ങ​ളെ​യെ​ല്ലാം അ​തി​ജീ​വി​ക്കു​വാ​ൻ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ​യെ​ന്ന തി​രി​ച്ച​റി​വ് മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ൽ കൈ​മോ​ശം വ​ര​രു​തെ​ന്ന് കേ​ര​ള കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ ന​ട​ത്തി​യ സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ളം നേ​രി​ടു​ന്ന പ​രി​സ്ഥി​തി വ്യ​തി​യാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തി​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് രാ​ജു ഏ​ബ്ര​ഹാം എ​ക്സ് എം​എ​ൽ​എ പ​റ​ഞ്ഞു.

റ​വ. റോ​യി മാ​ത്യു മു​ള​മൂ​ട്ടി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. റി​ങ്കു ചെ​റി​യാ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്മി​ജു ജേ​ക്ക​ബ് മ​റ്റ​ക്കാ​ട്ട്, മേ​ഖ​ലാ ചെ​യ​ർ​മാ​ൻ തോ​മ​സു​കു​ട്ടി പു​ന്നൂ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ, ഫാ. ​എ.​എ​സ്. ബി​ജു, ഡോ. ​എ. എം. ​വ​ർ​ഗീ​സ്, വ​ർ​ഗീ​സ് നാ​ൽ​ക്കോ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.