എഴുമറ്റൂർ: ഗ്രാമപഞ്ചായത്തിൽ നിന്നും ഡിബിറ്റി സെൽ വഴി വിതരണം ചെയ്യുന്ന ക്ഷേമപെൻഷനുകളിൽ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല, വികലാംഗ, ദേശീയ വിധവാ പെൻഷനുകൾ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ 20 ന് മുന്പായി ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നവർ അണെന്നുള്ള രേഖകളും (റേഷൻ കാർഡ്, ബിപിഎൽ സർട്ടിഫിക്കറ്റ്), ആധാറിന്റെ പകർപ്പും നേരിട്ടോ ചുമതലപ്പെടുത്തിയ ആളുകൾ മുഖേനയൊ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോണ്: 04692650528, 9496042635.
ചെന്നീർക്കര: ഗ്രാമപഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാ, വാർധക്യകാല, വികലാംഗ പെൻഷനുകൾഡ കൈപ്പറ്റുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ 20 നു മുന്പായി ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നു തെളിയിക്കുന്ന രേഖകൾ (റേഷൻ കാർഡിന്റെ പകർപ്പ്, ഗ്രാമപഞ്ചായത്തിലെ ബിപിഎൽ ലിസ്റ്റിൽ പേരുൾപ്പെട്ടത് സംബന്ധിച്ച സാക്ഷ്യപത്രം) നേരിട്ടോ, ചുമതലപ്പെടുത്തിയ ആളുകൾ മുഖേനയോ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം. ഫോണ് :0468 2350316.
പന്തളം: പന്തളം - തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാ, വാർധക്യകാല, വികലാംഗ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ 20 നു മുന്പായി റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണ
മെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ് :04734 228498.
മലയാലപ്പുഴ: ഗ്രാമപഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാ, വാർധക്യകാല, വികലാംഗ പെൻഷനുകൾ കൈപ്പറ്റുന്ന ബിപിഎൽ വിഭാഗത്തിൽപെട്ട ഗുണഭോക്താക്കൾ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നുതെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്, ആധാർ കാർഡ് പകർപ്പുകൾ സഹിതം 20നു മുന്പായി മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ് : 0468 2300223.
കല്ലൂപ്പാറ: ഗ്രാമപഞ്ചായത്തിൽ നിന്നും വാർധക്യകാല, വികലാംഗ, വിധവ പെൻഷനുകൾ ബാങ്ക് അക്കൌണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎൽ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ അവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡിന്റെ പകർപ്പ് ആധാർകാർഡ് പകർപ്പ് സഹിത പഞ്ചായത്ത് ഓഫീസിൽ 24 ന് മുന്പായി ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിൽ നിന്നും വാർധക്യ, വികലാംഗ, വിധവ എന്നീ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡ് ,ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ 20നു മുന്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.