മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡ് നി​ര്‍​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍
Saturday, January 15, 2022 10:34 PM IST
കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ക​ട​ന്നു​പോ​കു​ന്ന മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പാ​രം​ഭി​ച്ച നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റി​യ​ന്നൂ​ര്‍, തോ​ണി​പ്പു​ഴ, ഇ​ള​പ്പു​ങ്ക​ല്‍, ക​ട്ടേ​പ്പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളാ​ണ് ഇ​തോ​ടെ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടു​മ​ണ്ണി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് തോ​ട്ട​പ്പു​ഴ​ശേ​രി, അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പാ​ണ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ടാ​റ് ഇ​ള​ക്കി​യി​ട്ട​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് കു​ഴി​ച്ചാ​ണ് ടാ​റ് ഇ​ള​ക്കി​യ​ത്. മു​ട്ടു​മ​ണ്‍ മു​ത​ല്‍ ചെ​റു​കോ​ല്‍​പ്പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഒ​ന്നി​ല​ധി​കം ക​ലു​ങ്കു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചി​ല​ത് ന​വീ​ക​ര​ണ​ത്തി​നാ​യി ഇ​പ്പോ​ഴും കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ടാ​ര്‍ ഇ​ള​കി​ക്കി​ട​ക്കു​ക​യാ​യ​തി​നാ​ല്‍ കാ​ല്‍​ന​ട യാ​ത്ര​പോ​ലും നി​ര​ത്തി​ലൂ​ടെ അ​സാ​ധ്യ​മാ​യി. റോ​ഡി​ന്‍റെ ന​വീ​ക​ര​ണം നി​ല​യ്ക്കാ​ന്‍ കാ​ര​ണം തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പു​ളി​മു​ക്ക്, തോ​ണി​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. റോ​ഡി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം ക​ഴി​ഞ്ഞ് പൈ​പ്പ് സ്ഥാ​പി​ച്ചാ​ല്‍ വീ​ണ്ടും റോ​ഡ് കു​ഴി​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ റോ​ഡ് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​വൂ​വെ​ന്ന് ജ​ല അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ് ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

റാ​ന്നി, ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​യ​തി​നാ​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ര​ണ്ട് സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലാ​യ​തി​നാ​ല്‍ പ​ത്ത​നം​തി​ട്ട എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ ഓ​ഫീ​സി​നു​മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ റോ​ഡി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​രാ​റു​കാ​ര​ന്‍റെ ധാ​ര്‍​ഷ്‌​ട്യ​വും റോ​ഡ് പ​ണി നി​ല​ച്ച​തി​നു കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ട് പ്ര​ധാ​ന വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം കാ​ണാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളോ അ​ധി​കൃ​ത​രോ ത​യാ​റാ​കു​ന്നി​ല്ല.

റോ​ഡി​ന്‍റെ നി​ര്‍​മാ​ണം എ​ത്ര​യും​വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡി​ല്‍ കൂ​ടി കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ 16ല​ധി​കം ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ഇ​തു​വ​ഴി പൊ​തു​ഗ​താ​ഗ​തം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ആ​ളു​ക​ള്‍ റാ​ന്നി, എ​രു​മേ​ലി തു​ട​ങ്ങി​യ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഈ ​റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന പാ​ത​യി​ല്‍ ഒ​രു​വ​ര്‍​ഷ​മാ​യി ഇ​തും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.