വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു
Monday, December 6, 2021 10:44 PM IST
മ​ല്ല​പ്പ​ള്ളി: നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് വിമുക്തഭടൻ മ​രി​ച്ചു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫെ​ഡ​റ​ൽ ബാ​ങ്ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ നെ​ടു​ങ്കു​ന്നം ചൈ​ത്ര​ത്തി​ൽ സു​രേ​ഷ് കു​മാ​റാ​ണ് (50) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ല്ല​പ്പ​ള്ളി - കോ​ട്ട​യം റോ​ഡി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​ണി​മ പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് കു​മാ​റി​നെ ഉ​ട​ൻ ത​ന്നെ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് മ​ര​ണം. റാ​ന്നി​യി​ൽ നി​ന്നും ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ടി​എ​മ്മി​ൽ പ​ണം നി​റ​യ്ക്കാ​നാ​യി ചെ​സ്റ്റ് ബോ​ക്സു​മാ​യി പോ​യ സി​വി​ഐ​റ്റി വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭാ​ര്യ: പു​ഷ്പ​കു​മാ​രി. മ​ക്ക​ൾ: അ​ന​ഘ സു​രേ​ഷ്, അ​ർ​ജു​ൻ സു​രേ​ഷ്. സം​സ്കാ​രം ഇ​ന്ന് മൂന്നിന് ​വീ​ട്ടു​വ​ള​പ്പി​ൽ.