മാ​ക്ഫാ​സ്റ്റി​ൽ ശി​ല്പ​ശാ​ല ‌
Tuesday, November 30, 2021 10:44 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ന്‍റെ​യും മാ​ക്ഫാ​സ്റ്റ് ഇ​ന്നോ​വേ​ഷ​ൻ ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് സി​നേ​ർ​ജി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ന​വു​മാ​യി ചേ​ർ​ന്ന് "യു​വാ​ക്ക​ളെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ക' എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി.
പു​തു​ത​ല​മു​റ​യ്ക്ക് ആ​ധു​നി​ക നൂ​ത​ന സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും യു​വാ​ക്കാ​ൾ കൃ​ഷി​യു​ടെ അ​നി​വാ​ര്യ​ത വ്യ​ക്ത​മാ​ക്കു​ന്ന​തി​നെ​പ്പ​റ്റി ശി​ല്പ​ശാ​ല​യി​ൽ പ്ര​തി​പാ​ദി​ച്ചു. ‌
കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫ. വ​ർ​ഗീ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​ഐ​സി​എ​സ് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​ദീ​പ് ബി. ​ച​ന്ദ്ര​മ​ന, പ്രോ​ജ​ക്ട് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ൻ, സ​ബ്ജ​ക്ട് സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ ഡോ. ​റി​ൻ​സി കെ. ​ഏ​ബ്ര​ഹാം, ഡോ. ​സെ​ൻ​സി മാ​ത്യു, ഡോ. ​ഷാ​ന ഹ​ർ​ഷ​ൻ, അ​ല​ക്സ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌