വി​വാ​ദ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് ‌
Tuesday, November 30, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ താ​ത്കാ​ലി​ക സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്കു ന​ട​ത്തി​യി​ട്ടു​ള്ള നി​യ​മ​ന​ത്തെ സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഗ​വ​ണ്‍​മെ​ന്റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പൂ​ര്‍​ണ​മാ​യി പാ​ലി​ച്ച് കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്.
താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് സ്ഥാ​പ​ന​മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നും ഗ​വ​ണ്‍​മെ​ന്റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ഡോ.​വി. ആ​ന​ന്ദ​നും സെ​ക്ര​ട്ട​റി ഡോ.​എ​ന്‍.​ആ​ര്‍.​ര​മ്യ​യും അ​റി​യി​ച്ചു. ‌‌

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​യോ​ഗം ഇ​ന്ന് ‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ഇ​ന്ന് രാ​വി​ലെ 10.30നു ​പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ ചേ​രും. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍, കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌