ഐ​ത്ത​ല - കി​ട​ങ്ങു​മൂ​ഴി റോ​ഡ് ടാ​റിം​ഗ് നി​ല​ച്ചി​ട്ട് ആ​റു​മാ​സം ‌
Tuesday, November 30, 2021 10:39 PM IST
റാ​ന്നി: ഐ​ത്ത​ല - കി​ട​ങ്ങു​മൂ​ഴി റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട ടാ​റിം​ഗ് നി​ല​ച്ചി​ട്ട് ആ​റു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു.
ക​ഴി​ഞ്ഞ ആ​റു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചി​രു​ന്നു. ഇ​നി​യും, ര​ണ്ടാ​ഘ​ട്ട ടാ​റിം​ഗ് ജോ​ലി​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റു ജോ​ലി​ക​ളും അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.‌
നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​മ്പോ​ൾ ത​ന്നെ ചെ​റു​കു​ള​ഞ്ഞി എ​ൻ​എ​സ്എ​സ് കെ​ട്ടി​ട​ത്തി​നു സ​മീ​പം റോ​ഡി​ന്‍റെ സം​ര​ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് താ​ഴ്ന്നി​രു​ന്നു. എ​ന്നാ​ൽ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ​ത് കെ​ട്ടി സം​ര​ക്ഷി​ക്കാ​തെ​യാ​ണ് ക​രാ​റു​കാ​ർ പ​ണി നി​ർ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ സ്ഥ​ല​ത്ത് ടാ​ർ വീ​പ്പ വ​ച്ചാ​ണ് അ​പ​ക​ട​സൂ​ച​ന ന​ല്കി​യി​രി​ക്കു​ന്ന​ത്. പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ഭാ​രം​ക​യ​റ്റി​യ വാ​ഹ​ന​ത്തി​ൽ വ​ന്നാ​ൽ അ​റി​യാ​തെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ബി​എം , ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത് വീ​തി കൂ​ട്ടി​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കേ​ണ്ട​ത്.
ഒ​ന്നാം ഘ​ട്ട​ത്തി​ൽ ടാ​റിം​ഗ് ഐ​ത്ത​ല പാ​ല​ത്തി​നും സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന വ​ള​വ് നി​വ​ർ​ത്തി​യാ​ണ് പ​ണി തു​ട​ർ​ന്ന​ത്. വ​ശ​ങ്ങ​ളി​ലെ ഓ​ട​യു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​നി​യും ന​ട​ക്കേ​ണ്ട​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് പ​രാ​തി​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ തു​ട​ങ്ങി​യ റോ​ഡു​പ​ണി വൈ​കാ​തെ ത​ന്നെ മു​ട​ങ്ങു​ക​യും ചെ​യ്തു. വീ​ണ്ടും നി​ർ​മാ​ണം തു​ട​ങ്ങി വേ​ഗ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ന്ന​ത്. ‌